Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് മുളളർ വീണ്ടും

thomas-1

ബർലിൻ ∙ ജർമൻ ദേശീയ ഫുട്ബോൾ താരം തോമസ് മുളളർ വീണ്ടും കരുത്ത് തെളിയിച്ചു. നീണ്ട പതിനൊന്നു മാസത്തെ ഇടവേളയ്ക്കുശേഷം ജർമനിക്ക് ഇന്നലെ സമ്മാനിച്ചത് ഇരട്ട ഗോളുകൾ.

2018 റഷ്യൻ ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ മേഖല മത്സരത്തിൽ നോർവയെ ലോക ഫുട്ബോൾ ജേതാക്കളായ ജർമനി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപിച്ചത്. നോർവെയുടെ തട്ടകമായ ‘ഓസ് ലോയിലെ’ ഉല്ലെവൽ സ്റ്റേഡിയത്തിലായിരുന്നു ഞായറാഴ്ച വൈകിട്ട് കളി നടന്നത്.

thomas-2

ഈ മത്സരത്തിൽ തോമസ് മുളളറുടെ ഇരട്ട ഗോളുകൾക്ക് പുറമെ ജോഷ്വാ കിമ്മിച്ചിയും ജർമനിക്ക് വേണ്ടി മൂന്നാമത്തെ ഗോൾ നേടി. ഗോൾ കീപ്പറായ മാനുവൽ ന്യുയർ ക്യാപ്റ്റൻ പദവി ഏറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ കളിയായിരുന്നു ഇന്നലെ നടന്നത്.
 

Your Rating: