Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോണ്ടൻ ചരിത്രം കുറിച്ചു– സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി

todon-independence1

ടോണ്ടൻ(സോമർസെറ്റ്) ∙ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം മലയാളം സാംസ്കാരിക സമിതി ടോണ്ടൻ (മാസ്ടോണ്ടൻ) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടോണ്ടൻ മഹാത്മാഗാന്ധി നഗറിൽ (ടോണ്ടൻ ക്രിക്കറ്റ് ക്ലബ് ഹാൾ) ആഘോഷിച്ചു. ജനഗണമന ആലാപനത്തോടെ ഇന്ത്യൻ ദേശീയ പതാക വാനിലുയർന്നു.

രാവിലെ പത്ത് മണിക്ക് മാസ് ടോണ്ടൻ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യൻ പതാക ഉയർത്തിയതോടെ ദിവസം മുഴുവൻ നീണ്ടു നിന്ന ആഘോഷപരിപാടികൾക്ക് തിരി തെളിഞ്ഞു. ആഘോഷ പരിപാടികൾ യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാൻ തമ്പി ജോസ് ഉദ്ഘാടനം ചെയ്തു. യുകെയിലെ മലയാളി സമൂഹത്തിനാകെ മാതൃകയായ ഈ സ്വാതന്ത്ര്യദിനാഘോഷം ചരിത്രത്തിന്റെ ഭാഗമായി മാറി എന്ന് തമ്പി ജോസ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കേവലം ഓണവും ക്രിസ്തുമസും മാത്രം ആഘോഷമാക്കുകയും അകാരണമായി പരസ്പരം കലഹിക്കുകയും ചെയ്യുന്ന ചില മലയാളി അസോസിയേഷനുകൾക്കും കടലാസ് സംഘടനകൾക്കും മാതൃകയാണ് മാസ് എന്ന് അദ്ദേഹം പറഞ്ഞു.

todon-independence2

ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന സ്വാതന്ത്ര്യദിന സാംസ്കാരിക സമ്മേളനം മാസ് യുകെ നാഷണൽ കൗൺസിൽ അംഗവും ഗായകനും ഗാനഗന്ധർവ്വൻ ഡോ. കെ. ജെ. യേശുദാസിന്റെ മുൻ പേഴ്സണൽ സെക്രട്ടറിയുമായ രാജഗോപാൽ കോങ്ങാട് ഉദ്ഘാടനം ചെയ്തു. ഭാരത സംസ്കാരം അറിയണമെങ്കിൽ ഭാഷ പഠിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

തന്റെ മഹാഭാഗ്യമായാണ് ഈ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതെന്ന് ഉപഹാര സമർപ്പണം നിർവ്വഹിക്കവേ ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ അസോസിയേഷനായ ബ്രിസ്കയുടെ സെക്രട്ടറി ജോസ് തോമസ് പറഞ്ഞു. എഡിറ്റർ മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രഞ്ചിത് പിളള സ്വാതന്ത്ര്യ സമര ഭടന്മാരായി മൺ മറഞ്ഞു പോയ ധീര രക്ത സാക്ഷികൾക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ടാണ് ആശംസാ പ്രസംഗം നടത്തിയത്.

todon-independence4

മാസ് ടോണ്ടൻ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ‘വന്ദേമാതരം’ ആലപിച്ച് ആരംഭിച്ച സമ്മേളനത്തിൽ മാസ്ടോണ്ടൻ സെക്രട്ടറി ജോമോൻ ജോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ദ്വിദീഷ് ടി. പിളള കൃതജ്ഞതയും പറഞ്ഞു. സമ്മേളനാനന്തരം വിവിധ കലാപരിപാടികൾ അരങ്ങേറി രാജഗോപാൽ കോങ്ങാട്, രഞ്ചിത് പിളള, അഞ്ജനാ ജെഫിൻ, ദ്വിദീഷ് ടി. പിളള എന്നിവർ പങ്കെടുത്ത ഗാനമേളയും ശ്രീലക്ഷ്മി - ശ്രീനന്ദന സഹോദരിമാർ, ആൽബിൻ ജിജോ എന്നിവരുടെ നൃത്തവും ആഘോഷത്തിനു മാറ്റുകൂട്ടി.

രാവിലെ നടന്ന വനിതാ സമ്മേളനത്തിൽ ‘ഭാരത സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തെ ആസ്പദമാക്കി റൂബി ജിജോ, അൻജനാ ജെഫിൻ എന്നിവർ പ്രസംഗിച്ചത് സ്ത്രീ ശാക്തികരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും മകുടോദാഹരണമായിരുന്നു. തുടർന്ന് നടന്ന കലാ– കായിക മത്സരങ്ങൾ ആഘോഷത്തിനു കൊഴുപ്പേകി.

todon-independence3

വൈകിട്ട് കൃത്യം അഞ്ച് മണിക്ക് പതാക വന്ദിച്ച് ദേശീയ ഗാനം ആലപിച്ച് പതാക താഴ്ത്തിക്കെട്ടി ഒരു ദിവസം നീണ്ടു നിന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് തിരശ്ശീല വീണപ്പോൾ ‘ടോണ്ടൻ’ എന്ന കൊച്ചു ഗ്രാമം ഭാരത മക്കൾക്ക് പിരത്യേകിച്ച് മലയാളി സുമനസുകൾക്ക് ചരിത്ര ബോധം നൽകുന്ന സാംസ്കാരിക സംഗമസ്ഥാനവുമായിരുന്നു.

വാർത്ത ∙ സുധാകരൻ പാലാ


Your Rating: