Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഇ ടൂറിസ്റ്റ് വീസ യാത്രക്കാർക്ക് സൗജന്യ മൊബൈൽ ഫോൺ സിംകാർഡ്

free-sim

ഫ്രാങ്ക്ഫർട്ട്∙ ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഇലക്ട്രോണിക് വീസാ ഓൺ അറൈവലുകളുടെ എണ്ണത്തിൽ കൂടുതൽ വർദ്ദനവ് വരുത്താൻ ഇന്ത്യ ഇ ടൂറിസ്റ്റ് വീസാ യാത്രക്കാർക്ക് ഫ്രീ മൊബൈൽ ഫോൺ സിംകാർഡ് നൽകുന്നു. ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ ടൂറിസം ഓഫിസാണ് ഇന്ത്യാ ഗവർമെന്റ് തീരുമാനം ഔദ്യേഗികമായി അറിയിച്ചത്. ഒക്ടോബർ 15 മുതൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വീസാ ഓൺ അറൈവലിൽ ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകൾ പാസ്പോർട്ടും, ടിക്കറ്റുമായി അടുത്തുള്ള ബിഎസ്എൻഎൽ.ഫോൺ കൗണ്ടറിൽ സമീപിക്കുമ്പോൾ ഫ്രീ മൊബൈൽ ഫോൺ സിംകാർഡ് ലഭിക്കും. ഇങ്ങനെ സൗജന്യമായി കിട്ടുന്ന മൊബൈൽ ഫോൺ സിംകാർഡിൽ എമർജൻസി കോളുകൾക്കുള്ള ചാർജ് ഉണ്ടാകും. കൂടുതൽ തുക ചാർജ് ചെയ്യണമെങ്കിൽ യാത്രക്കാർക്ക് സ്വന്തമായി പണം അടച്ച് ചാർജ് ചെയ്യാം. ഇലക്ട്രോണിക് ടൂറിസ്റ്റ വീസാ എടുക്കുന്ന വിദേശ പൗരത്വമുള്ള പ്രവാസികൾക്കും ഈ സൗജന്യം പ്രയോജനപ്പെടുത്താം.

ഇന്ത്യയിൽ എത്തുന്ന വിദേശ ടൂറിസ്റ്റിന് ഒരു ഇന്ത്യൻ മൊബൈൽ ഫോൺ സിംകാർഡ് വാങ്ങുക അത്ര എളുപ്പമല്ല. ഈ നൂലാമാലകളിൽ നിന്നെല്ലാം ഒഴിവായി സർക്കാർ നൽകുന്ന ഫ്രീ സിംകാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ യാത്രകൾ സുരക്ഷിതമായി നടത്താം. ഇന്ത്യയുടെ ഈ തീരുമാനത്തെ ജർമൻ, യൂറോപ്യൻ ടൂർ ഓപ്പറേറ്റർ അസോസിയേഷൻ സ്വാഗതം ചെയ്തു. കൂടാതെ ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

ഹെൽപ്പ് ലൈൻ നമ്പരുകളിൽ 12 ഭാഷകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു. ഇപ്പോൾ 184 രാജ്യക്കാർക്ക് ഓൺലൈൻ വഴി ഇന്ത്യൻ വീസാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. അതുപോലെ ഇന്ത്യൻ ഇ വീസാ കാലാവധി 90 ദിവസമായി ഉയർത്തുകയും ചെയ്തു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.