Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡില്‍ യുവാക്കൾ ടിവി, മൊബൈല്‍ അടിമകള്‍

SCHWEIZ MOBILTELEFON JUGENDLICHE

സൂറിച്ച്∙ സ്വിസിലെ പുതുതലമുറ സ്മാര്‍ട്ട് യുഗത്തിനടിമകള്‍. ദിവസവും 7.4 മണിക്കൂര്‍ ചെറുപ്പക്കാര്‍ ടെലിവിഷന്‍, മൊബൈല്‍ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയ്ക്ക് മുമ്പില്‍ ചിലവഴിക്കുന്നു. 11 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ പ്രവൃത്തി ദിവസങ്ങളില്‍ 4.4 മണിക്കൂറും വാരാന്ത്യത്തില്‍ 7.4 മണിക്കൂറുമാണ് ടിവി, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ സ്മാര്‍ട്ടുകള്‍ക്ക് മുമ്പില്‍ ചെലവഴി
ക്കുന്നത്. 2015 ലെ സ്മാര്‍ട്ട് അഡിക്ഷന്‍ പഠനമനുസരിച്ച് 15 മുതല്‍ 19 വയസുവരെ പ്രായക്കാരില്‍ 7 ശതമാനം സ്മാര്‍ട്ട് ആസക്തിയുള്ളവരാണ്. 

ഇപ്പോള്‍ 11നും 19നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ നിലവില്‍ ദിനംപ്രതി 4.4 മണിക്കൂറും ശനി, ഞായര്‍ ദിവസങ്ങളില്‍ 7.4 മണിക്കൂറും സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ക്ക് മുമ്പില്‍ ചിലവഴിക്കുന്നു. ഇനി 2015 ലെ പഠനമനുസരിച്ച് 15നും19നുമിടയില്‍ പ്രായമുള്ള ഏഴു ശതമാനത്തോളം കുട്ടികള്‍ സ്മാര്‍ട്ട് ആസക്തിയുള്ളവരും ഇന്റര്‍നെറ്റ് ഗെയിമുകളില്‍ അതിപ്രാവീണ്യമുള്ളവരുമാണ്.

ഇവര്‍ ദിവസവും തങ്ങള്‍ ജയിച്ച ഗെയിമുകളെപ്പറ്റി വാചാലരും കൂടിയാണ്. ഈ ആസക്തി മൂലം അനുദിന ലോകക്രമത്തെപ്പറ്റി യാതൊരു അവബോധവും ഇല്ലാതെയാണ് ഇവരുടെ ജീവിതം. മാത്രവുമല്ല സാമൂഹ്യ ബന്ധങ്ങളെ ഇവര്‍ തമസ്കരിക്കുകയും ചെയ്യുന്നു.

സ്മാര്‍ട്ട് മീഡിയയുടെ അമിത ഉപയോഗം മൂലം പല യുവാക്കളും അമിത ദേഷ്യക്കാരും അക്രമാസക്തരുമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതുമൂലം മാതാപിതാക്കള്‍ ആശങ്കാകുലരുമാണ്. തന്മൂലം മാതാപിതാക്കളുടെ സഹകരണത്തോടെയുള്ള ചികിത്സാ രീതികളാണ് പ്രയോജന പ്രദമാകുകയുള്ളൂവെന്ന് പ്രമുഖ മനഃശാസ്ത്ര വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു.

സൂറിച്ചിലെ പ്രശസ്ത മനശാസ്ത്രജ്ഞ വിദഗ്ധന്‍റെ അഭിപ്രായത്തില്‍ ചെറിയ കുട്ടികള്‍ കൂടുതലായി മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്നതും ലിവിങ് റൂമില്‍ മറ്റുള്ളവരുടെ മുന്‍പില്‍ തന്നെ ധാരാളം ടിവി കാണുന്നതും രക്ഷകര്‍ത്താക്കള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു. ഇങ്ങനെയുള്ള കുട്ടികളെ ഉടനെ തന്നെ ചികിത്സയ്ക്കായി അയക്കേണ്ടതുണ്ട്.

സ്വിസ്സിലെ കുട്ടികളെക്കാള്‍ ഇതു കുടിയേറ്റക്കാരുടെ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിലയേറിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കുന്നതും ജോലി തിരക്കുകള്‍മൂലം രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാത്തതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: