Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി 

ucf-2

ലണ്ടൻ∙ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF) 6-ാമത് ജനറൽ കൺവൻഷൻ ഈ മാസം 15,16,22,23 തീയതികളിൽ ലണ്ടന്റെ വിവിധ സ്ഥലങ്ങളിൽവച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും ധ്യാന ഗുരുവുമായ റവ. ഡോ. സി.എം. വർഗീസ് (മലങ്കര മാര്‍ത്തോമാ ചർച്ച്) ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കുന്നു. 

കഴിഞ്ഞ അഞ്ചു വർഷങ്ങളിലും യുസിഎഫിന്റെ കൺവൻഷനിൽ ശ്രുതിമധുരവും ആത്മീയ നിറവുമുള്ള
ഗാനങ്ങൾ ആലപിച്ച അനൂപ് ചെറിയാൻ, എബ്രഹാം കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള
യുസിഎഫ് കൊയറിന്റെ ഗാനശുശ്രൂഷകൾ ഈ വർഷത്തിലും ഉണ്ടായിരിക്കും. പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ നടുവിൽ പ്രതിസന്ധികളുടെ പാതകളിൽ പ്രതീക്ഷകൾ മുറുകെ പിടിക്കുന്ന സാധാരണക്കാരന് ആശ്വസിക്കുവാനും ആശ്രയിക്കുവാനും ദൈവവും വചനവും അല്ലാതെ
മറ്റൊന്നും ശാശ്വതമായില്ല.

കണ്ണഞ്ചിപ്പിക്കുന്ന മാസ്മര വിദ്യകളും മനം മയക്കുന്ന കലാ വൈഭവവും, നിമിഷ നേരത്തെ ആനന്ദ ലഹരിയിൽ ആക്കുമ്പോൾ ദൈവ വചനം നമ്മെ വിജയകരമായ ജീവിതത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ധന്യ നിമിഷത്തേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

Dates and venues : 15/10/2016(Saturday)-St. Augustine church, Gillingham, Kent, ME75PW,Time : 6:00 pm.

16/10/2016(Sunday)-Town Farm Primary school , St. Mary's Crescent Staines, TW197HU,Time : 6:00 pm.

22 nd & 23 rd October - Saturday & Sunday , Venue: Trinity Church, Chalfont Close, Lower Earley, Reading, Berkshire,
RG65HZ, Time:6:00 pm.

കൂടുതൽ വിവരങ്ങൾക്ക് : ഷാജി എബ്രഹാം 07723034230. 

വാർത്ത∙ ഷാജി എബ്രഹാം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.