Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്റോ വി. ജോൺ, ജോമോൾ സന്തോഷ് യുകെ കെസിവൈഎൽ നാഷനൽ ഡയറക്ടേഴ്സ്

kcyl

ബർമിങ്ഹാം ∙ യുകെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നാഷനൽ ഡയറക്ടറന്മാരായി സിന്റോ വി. ജോൺ, ജോമോൾ സന്തോഷ് എന്നിവരെ നിയമിച്ചുകൊണ്ട് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിയമന ഉത്തരവ് നൽകിയതായി ഫാ. സജി മലയിൽപുത്തൻപുര യുകെ കെസിഎ നാഷണൽ കൗൺസിലിൽ അറിയിച്ചു.

കേരള കത്തോലിക്കാ സഭയിലെ ആദ്യ യുവജന സംഘടനയാണ് ക്നാനായ കാത്തലിക് യൂത്ത് ലീഗ്. യൂവജനങ്ങളിലെ നേതൃത്വ വികസനം, ആശയവിനിമയ വികസനം, വിശ്വാസ സംരക്ഷണം, സഭാ– സമുദായ സ്നേഹത്തിലധിഷ്ഠിതമായി നവതലമുറയെ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുകെകെസിവൈഎൽ പ്രവർത്തിക്കുന്നത്.

സിന്റോ വി. ജോൺ ലിവർപൂൾ യൂണിറ്റംഗവും ജോമോൾ സന്തോഷ് സ്റ്റോക് ഓൺ ട്രെൻഡ് യൂണിറ്റംഗവുമാണ്. സിന്റോ ഉഴവൂർ വെട്ടുകല്ലേൽ കുടുംബാഗമാണ്. ജോമോൾ പാലതുരുത്ത് ഇടവകാംഗമായ സന്തോഷ് പൗവ്വത്തേലിന്റെ ഭാര്യയാണ്.

വാർത്ത∙ സഖറിയ പുത്തൻകളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.