Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെയിൽ എങ്ങും പുൽക്കൂട് ; വ്യത്യസ്ത ചിന്തയോടെ യുകെ കെസിഎ

ukkca

ങ്ങ്ഹാം ∙ കത്തോലിക്കാ സഭാ സ്നേഹം ആത്മാവിൽ അഗ്നിയായും ക്നാനായ സമുദായ സ്നേഹം നെഞ്ചിലേറ്റിയും തനിമ തൻ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്ന യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ വിശ്വാസപ്രഘോഷണത്തിന്റെ പുത്തൻ നിശബ്ദ മാതൃകയുമായി യുകെയിൽ എങ്ങും യൂണിറ്റ് അടിസ്ഥാനത്തിൽ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു.

ക്രിസ്മസിനോട് അനുബന്ധിച്ച് ക്രിസ്തുവിന്റെ ജനന തിരുന്നാളിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനും വിശ്വാസ സത്യങ്ങൾ നിശബ്ദമായി പ്രഘോഷിക്കുന്നതിനും ഉപകരിക്കുന്ന പുൽക്കൂട് മത്സരത്തിൽ അബർദീൻ മുതൽ ഡെവൺ വരെയും നോർത്തേൺ അയർലൻഡിലുമായി വ്യാപിച്ചു കിടക്കുന്ന യുകെ കെസിഎയുടെ 50 യൂണിറ്റുകളിലും പുൽക്കൂടുകൾ ഒരുങ്ങുമ്പോൾ ക്രിസ്തുവിന്റെ ജനനതിരുന്നാളിന്റെ ദിവ്യാനുഭവം വരും തലമുറയ്ക്കും കൂടി പകർന്നു നൽകുകയാണ്.

പുൽക്കൂട് മത്സരത്തോടൊപ്പം കാരൾ ഗാന മത്സരവും നടത്തപ്പെടും. വിശദവിവരങ്ങൾ യൂണിറ്റ് ഭാരവാഹികൾക്ക് ഇ– മെയിൽ മുഖാന്തിരം അറിയിക്കുന്നതായിരിക്കുമെന്ന് സെൻട്രൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിജു മടക്കാക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര എന്നിവർ അറിയിച്ചു.

വാർത്ത ∙ സഖറിയ പുത്തൻകുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.