Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖില യുകെ വടംവലി മൽസരത്തിന് ഒരുക്കം പൂർത്തിയായി

uk-vadamvali

ലണ്ടൻ ∙ സഹൃദയ ദ് വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മൽസരം ഒക്ടോബർ രണ്ടിന് കെന്റിലെ ടൺബ്രിഡ്ജിൽ നടക്കും. യുകെയിലെ മലയാളികളുടെ ഓണാഘോഷത്തിന്റെ ഭാഗമായാണു തുടർച്ചയായി രണ്ടാം വർഷം വടംവലി മൽസരം നടത്തുന്നത്. മൽസരത്തിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 801, 401, 251, 151 പൗണ്ട് എന്ന ക്രമത്തിൽ സമ്മാനം നൽകും.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പുതിയ ടീമിനു പ്രോൽസാഹന സമ്മാനമായി 101 പൗണ്ട് നൽകും. മൽസരത്തിന്റെ ഭാഗമായി ലക്കി ഡ്രോയും മറ്റു വിനോദങ്ങളും ഉണ്ട്. കുടുംബമൊത്ത് ഒരു ദിവസം നീളുന്ന ആഹ്ളാദവേളയിൽ പങ്കെടുക്കാനുള്ള അവസാരമാണിതെന്ന് സഹൃദയ പ്രസിഡന്റ് അജിത്കുമാറും സെക്രട്ടറി ജൂബിൻ ജേക്കബും അറിയിച്ചു. വടംവലി മൽസരത്തിന് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 26 ആണ്. വിവരങ്ങൾക്ക് ഫോൺ: 07957100426, 07878008500 

Your Rating: