Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെ കെസിഎയ്ക്ക് അഭിമാനവും ഫാ. സജി മലയിലിന് അഭിനന്ദനങ്ങളും

ukkca

ബർമിങ്ങ്ഹാം ∙ സഭാ സ്നേഹം ആത്മാവിൽ അഗ്നിയായും സമുദായ സ്നേഹം നെഞ്ചിലേറ്റുകയും ചെയ്യുന്ന യുകെ ക്നാനായ കാത്തലിക് അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങൾ. യുകെയിൽ സിറോ മലബാർ രൂപത സ്ഥാപിതമാകുമ്പോൾ മുതൽ വിവിധ തരത്തിലുളള ആശങ്കകൾ ക്നാനായ സമുദായംഗങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.

ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിനുമായി യുകെ കെസിഎ ഭാരവാഹികൾ രണ്ടു തവണ കൂടിക്കാഴ്ച നടത്തുകയും കൂടാതെ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിനൊടൊത്തും യുകെ കെസിഎ ഭാരവാഹികൾ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനുമായി ചർച്ച നടത്തിയപ്പോൾ ക്നാനായക്കാർ യാതൊരു ആശങ്കയുടെയും ആവിശ്യമില്ലെന്നു രണ്ടു മെത്രാന്മാരും അഭിപ്രായപ്പെട്ടു. സിറോ മലബാർ സഭയിൽ ക്നാനായക്കാർ നൽകിയ സംഭാവനകൾ നിസ്തൂലമാണെന്നു പറഞ്ഞ ബിഷപ്പ് സ്രാമ്പിക്കൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ക്നാനായ ഇടവകകൾ അനിവാര്യമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.

img-01

എ. സജി മലയിൽ പുത്തൻപുരയിൽ ഗ്രേറ്റ് ബ്രിട്ടൻ ഓഫ് സിറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ മേൽ അധിക ചുമതലയുളള വികാരി ജനറാളായി നിയമിച്ചതിലൂടെ ക്നാനായ സമുദായത്തോടുളള സ്നേഹവും താൽപര്യവുമാണ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകടമാക്കിയത്.

ക്നാനായ കത്തോലിക്ക വിശ്വാസികളുടെ മനമറിഞ്ഞ് പ്രവർത്തിച്ച ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന് യുകെ കെസിഎ സെൻട്രൽ കമ്മിറ്റി നന്ദിയും ഫാ. സജി മലയിൽ പുത്തൻപുരയ്ക്ക് പ്രാർത്ഥനാമംഗളങ്ങളും നേർന്നു.

വാർത്ത ∙ സഖറിയ പുത്തൻകളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.