Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുക്മ ഈസ്റ്റ്‌ ആംഗ്ളീയ റീജിയണൽ കലാമേളയ്ക്ക്‌ ഇനി ദിവസങ്ങൾ മാത്രം

ukma

ബാസിൽടൺ∙ ഈസ്റ്റ്‌ ആംഗ്ളീയ റീജിയൺ കലാമേളയ്ക്ക്‌ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്‌. പാദങ്ങളിൽ ചിലങ്കകൾ അണിഞ്ഞ മത്സരാർത്ഥികൾ സ്റ്റേജിൽ വിസ്മയം തീർക്കാനായി തയ്യാറെടുക്കുന്നതിലൂടെ യുക്മ സ്നേഹികളൂടെ ആവേശം വാനോളം ഉയർന്നൂ. ഒക്ടോബർ 15 ശനിയാഴ്ച ബാസിൽടണിലെ ജെയിംസ്‌ ഹോൺസ്ബി സ്കുളിലാണ്‌ ഈസ്റ്റ്‌ ആംഗ്ളീയ മലയാളികളുടെ കലാ മാമാങ്കത്തിന്‌ തിരശ്ശീല ഉയരുന്നത്‌. ബാസിൽടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ പ്രാഥമിക ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി റീജിയണൽ കമ്മിറ്റി യോഗം ചേർന്നൂ.

ഒക്ടോബർ 1 നു റീജിയണൽ പ്രസിഡന്റ്‌ രഞ്ജിത്ത്‌ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി. യുക്മ നാഷണൽ പ്രസിഡന്റ്‌ ഫ്രാൻസിസ്‌ കവളക്കാട്ടിൽ മുഖ്യാതിഥിയായിരുന്നൂ.

kalamela

കലാമേള കോർഡിനേറ്റർ കുഞ്ഞുമോൻ ജോബും റീജിയണൽ സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനൂം കലാമേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മിറ്റിയിൽ നിർദ്ദേശിച്ചു. തുടർന്ന്‌ കലാമേളയുടെ നടത്തിപ്പിനു പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചു. മത്സര ക്രമങ്ങളുടെ വിവരങ്ങൾ റീജിയണൽ സെക്രട്ടറി ഓസ്റ്റിൻ കമ്മിറ്റിയിൽ അവതരിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായുള്ള അപേക്ഷാ ഫോമുകളും നിബന്ധനകളും റീജിയണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനൂകൾക്കൂം അയച്ചിട്ടുണ്ട്‌. ഒക്ടോബർ 10നാണു പേരു വിവരങ്ങൾ ലഭിക്കേണ്ട അവസാന തീയതി. ഇതിനു ശേഷം പേരുകൾ നൽകുന്നവർക്കു മത്സരിക്കാനൂള്ള അവസരം നഷ്ടമായേക്കാമെന്ന്‌ സെക്രട്ടറി അറിയിച്ചു. അതുകൊണ്ടുതന്നെ എല്ലാ മത്സരാർത്ഥികളൂം അവസാന തീയതിയ്ക്ക്‌ മുൻപായി പേര്‌ റജിസ്റ്റർ ചെയ്യണം‌.

15നു തീയതി രാവിലെ 8 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും, എട്ടര മണിയോടു കൂടി കൗണ്ടറുകളിൽ നിന്ന്‌ ചെസ്റ്റ്‌ നമ്പറുകൾ ലഭിച്ച്‌ തുടങ്ങും. തുടർന്ന്‌ ഒൻപതിനു സ്റ്റേജിൽ മത്സരങ്ങൾ ആരംഭിക്കും. ആദ്യം ഗ്രൂപ്പ്‌ ഇനങ്ങളായ തിരുവാതിര മാർഗ്ഗം കളി തുടങ്ങിയ കലാ രൂപങ്ങളുടെ മത്സരങ്ങളായിരിക്കൂം നടക്കുക. മത്സരാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ്‌ കാരണം രാവിലെ ഒൻപതിന് തന്നെ മൂന്നൂ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കൂം. അതുകൊണ്ടുതന്നെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളൂം രാവിലെ എട്ടുമണിയോടു കൂടി റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടതാണ്‌.വിശാലമായ കാർ പാർക്കിങ്ങും മത്സരാർത്ഥികൾക്ക്‌ തയ്യാറെടുപ്പുകൾ നടത്തുന്നതിനാവശ്യമായ മുറികളും സംഘാടകർ ഒരുക്കുന്നൂണ്ട്‌.

കലാമേളയുടെ ആസ്വാദനത്തിനൊപ്പം ചെംസ്‌­­ഫോർഡ്‌ ലൈവ്‌ ദോശ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഹാളിൽ ലഭ്യമാണ്‌. യുകെയിലെ പ്രവാസി ചാനലായ ഹർഷോം ടീവി കലാമത്സരങ്ങൾ സംപ്രേഷണം ചെയ്യും. കലാമേളയുടെ പൂർണ്ണ വിജയത്തിനായി റീജിയണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷന്റെയും സഹകരണം പ്രതീക്ഷിക്കൂന്നതായി റീജിയണൽ പ്രസിഡന്റ്‌ രെഞ്ജിത്ത്‌ കുമാറും സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനൂം അറിയിച്ചു. കലാമേളയുമായി സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്‌.

രഞ്ജിത്ത്‌ കുമാർ : 07796 886 931
കുഞ്ഞുമോൻ ജോബ്‌: 07828 976113
ഓസ്റ്റിൻ അഗസ്റ്റിൽ: 07889 869 216

വാർത്ത∙ജിജോ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.