Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുക്മ നോർത്ത് വെസ്റ്റ് കലാമേള മാഞ്ചസ്റ്ററിൽ

ukama-kalamela

മാഞ്ചസ്റ്റർ∙ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് കലാമേള ഒക്ടോബർ 15നു 11 മണിക്ക് യുക്മ നാഷണൽ വൈസ് പ്രസിഡന്റ് മാമൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കലാമേളയുടെ  ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയായി കഴിഞ്ഞു. കേരളത്തിലെ കലോൽസവങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള കലകളുടെ മാമാങ്കത്തിനാണ് ഒക്ടോബർ 15 ശനിയാഴ്ച മാഞ്ചസ്റ്റർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ukma-kalamela-01

എല്ലാ അസോസിയേഷനിൽ നിന്നുമുള്ള പങ്കാളിത്തം മുൻ വർഷങ്ങളിൽ നിന്നും കലാമേളയെ വേറിട്ടതാക്കുന്നു. മുൻ വർഷങ്ങളിൽ 13 അസോസിയേഷനുകളിൽ നാലോ അഞ്ചോ അസോസിയേഷനുകൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.
17 ഇനങ്ങളിൽ നടക്കുന്ന മൽസരങ്ങൾ പ്രായം അനുസരിച്ച് കിഡ്സ് (8 years and below), സബ്-ജൂനിയർ(8-12), ജൂനിയർ(12-17), സീനിയർ (Above 17 years), ജനറൽ (common, no age bar) എന്നീ വിഭാഗങ്ങളിൽ പ്രത്യേകം തിരിച്ചാണു മത്സരങ്ങൾ. നോർത്ത് വെസ്റ്റ് കലാമേളയിൽ കാണികൾക്ക് സൗജന്യമായാണു പ്രവേശനം.

കലാമേളയെ സംബന്ധിക്കുന്ന വിവരങ്ങൾ
 
15 ന് രാവിലെ 10.30 ന്  ചെസ്റ്റ് കൊടുത്ത് നമ്പർ കൊടുത്തു തുടങ്ങും. കൃത്യം 11 മണിക്ക് കലാമേളയ്ക്ക് തുടക്കമാകും. കലാമേളയിലെ സബ് ജൂനിയർ ,ജൂനിയർ വിഭാഗങ്ങളിലെ പ്രസംഗ മൽസരങ്ങൾക്കുമുള്ള വിഷയങ്ങൾ ഇപ്പോൾ ലഭ്യമാണ്. കിട്ടാത്തവർ ഉടൻ ബന്ധപ്പെടുക. ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ടു ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.
കലാമൽസരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവർക്ക് കലാതിലക പട്ടവും, കലാപ്രതിഭ പട്ടവും നൽകി ആദരിക്കുന്നതാണ്. കൂടാതെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും അസോസിയേഷന് എവറോളിംഗ് ട്രോഫി നൽകും.

റീജിയണൽ കലാമേള, നാഷണൽ കലാമേളയുടെ ഭാഗമായതിനാൽ മേളയുടെ നിയമാവലിയും മറ്റും നാഷണൽ കലാമേളയുടെതായിരിക്കും. ഇതു യുക്മ വെബ്സൈറ്റിൽ http://www.uukma.org/ ലഭ്യമാണ്,കൂടാതെ യുക്മ നോർത്ത് വെസ്റ്റ് റിജിയൻ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്തിക്കുന്നതായി,കലാമേള കമ്മിറ്റി അറിയിച്ചു. കലാമേളയെ കുറിച്ച് കൂടുതൽ അറിയാൻ റീജിയണൽ കൾച്ചറൽ കോ-ഓർഡിനേറ്റർ സുനിൽ മാത്യുവിനെ ഈ 7832674818 നമ്പറിൽ ബന്ധപ്പെടുക.
 
റീജിയണൽ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ് 07951453134
റീജിയണൽ സെക്രട്ടറി:ഷിജോ വർഗ്ഗീസ് 07852931287
കൾച്ചറൽ കോ-ഓഡിനേറ്റർ:സുനിൽ മാത്യു 7832674818
 
കലാമേള നടക്കുന്ന വേദിയുടെ വിലാസം
St.Joseph's Hall
250 Plymouth Grovel
M13 0BG  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.