Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ15 ന്

uukma-kalamela

മാഞ്ചസ്റ്റർ∙ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ15ന് മാഞ്ചസ്റ്റിൽ. ഈ വർഷം മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ' ആണ് കലാമേളയുടെ മത്സരമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 10.30നാരംഭിക്കുന്ന  കലാമേളയിൽ 13 അസോസിയേഷനിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുക്കുന്നത്.കൂടുതൽ അസോസിയേഷനുകൾ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലേക്കു ചേർന്നതോടെ കൂടുതൽ മൽസരാർഥികൾ സജീവമായി പങ്കെടുക്കുന്ന കലാമേളയായി മാറുകയാണിത്.
 
നമ്മുടെ സമൂഹത്തിലെ എല്ലാ മലയാളികളുടെയും കലാവാസനകളെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് യുക്മ യുകെയിലങ്ങോളമിങ്ങോളം കലാമേളകൾ എല്ലാ വർഷവും നടത്തി വരുന്നത്. ഇന്നത്തെ കുട്ടികൾ നാളത്തെ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന സംസ്കാരിക തിരിച്ചറിവിലാണ് എല്ലാ അസോസിയേഷനുകളും കുട്ടികളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത്. 

മഴയെയും തണുപ്പിനെയും അവഗണിച്ചു കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനാർഹമാണ്.കലാമാത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതാതു അസോസിയേഷന്റെ നേതൃത്വമാണ് എണ്ണയിട്ട യന്ത്രംപോലെ ഈ കലാമേളയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്,ഇത് പ്രത്യേകം സ്ലാഘനീയമാണ്. 
 
ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു. പ്രായം അനുസരിച്ച് കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയര്, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങൾ നടക്കുന്നത്. 
  
മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും,രണ്ടാം സ്ഥാനം നേടുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും,മൂന്നാം സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നതാണ്.    
 
കലാമൽസരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന കുട്ടികൾക്കു കലാതിലക പട്ടവും, കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. അതോടൊപ്പം മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളത്തിലുള്ള പ്രസംഗം,പദ്യം ചൊല്ലൽ,കഥ പറച്ചിൽ ,കഥാ പ്രസംഗം എന്നീ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവരെ മലയാളം ഭാഷാകേസരി പുരസ്കാരം 2016 നൽകി ആദരിക്കും.ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും അസോസിയേഷനുകൾക്ക് എവറോളിംഗ് ട്രോഫി നൽകും.

മത്സരങ്ങൾ കൂടുതൽ എളുപ്പമാക്കാനാനായി എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാർഥികളുടെ പേര് വിവരങ്ങൾ ,കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു നൽകേണ്ടതാണ്. രജിഷ്ട്രേഷൻ ഫോമുകൾ യുക്മ വെബ്സൈറ്റിൽ നിന്നോ ഫേസ്ബുക്ക് പേജിൽ നിന്നോ, അതാത് അസോസിയേഷൻ സെക്രട്ടറിയിൽ നിന്നോ ലഭ്യമാകും. മത്സരാർഥികളുടെ പേര് വിവരങ്ങൾ ഒക്ടോബർ 12 ന് മുൻപ് യുക്മ ഭാരവാഹികൾക്ക് അയച്ചു നൽകേണ്ടതാണ്.

മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ http://www.uukma.org/ എന്ന വെബ്സൈറ്റിലും യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി,കലാമേള കമ്മിറ്റിക്കു വേണ്ടി യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സിജു ജോസഫ് ,സെക്രട്ടറി ഷിജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. 
 
കലാമേളയെ കുറിച്ച് കൂടുതൽ അറിയാൻ റീജിയണൽ കൾച്ചറൽ കോ-ഓഡിനേറ്റർ: സുനിൽ മാത്യുവിനെ ഈ 7832674818 നമ്പറിൽ ബന്ധപ്പെടുക. ബിസ്സിനസ് പ്രമോഷന്റെ ഭാഗമായി കലാമേളയിൽ പരസ്യങ്ങൾക്കും മറ്റും അവസരമുണ്ടായിരിക്കും. കലാമേള സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്കും ,ഈ കലാ 07852931287 കൾച്ചറൽ കോ-ഓർഡിനേറ്റർ:സുനിൽ മാത്യു 7832674818 
  
കലാമേള നടക്കുന്ന വേദിയുടെ വിലാസം 
St.Joseph's Hall
250 Plymouth Grovel
M13 0BG 
 
For public relations 
PRO UUKMA North West Region 

Your Rating: