Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുക്മ മിഡ് ലാൻഡ്സ്‌ റീജനൽ കലാമേള 2016 - ആലോചനാ യോഗം നോട്ടിങ്ഹാമിൽ

ukma

നോട്ടിങ്ഹാം∙ യുക്മ മിഡ്ലാൻഡ്സ്‌ റീജനൽ കലാമേള 2016 ഒക്ടോബർ 22 ന് നോട്ടിങ്ഹാമിൽ നടക്കും. മേളയുടെ മുന്നൊരുക്കങ്ങളെ വിലയിരുത്താനുള്ള ആലോചനാ യോഗം ഒക്ടോബർ 2 ഞായറാഴ്ച നോട്ടിങ്ഹാമിൽ ചേരും. യുക്മ റീജനൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും ഒപ്പം റീജനിൽ നിന്നുമുള്ള ദേശീയ നേതാക്കളും മുൻ ഭാരവാഹികളും പ്രധാന പ്രവർത്തകരും ആതിഥ്യം വഹിക്കുന്ന എൻഎംസിഎയിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

മിഡ്ലാൻഡ്സ്‌ മലയാളികളുടെ ഏറ്റവും വലിയ കലാമത്സരത്തിന് ഇതു രണ്ടാം തവണയാണ് നോട്ടിങ്ഹാം വേദിയൊരുക്കുന്നത്. യുക്മയുടെ റീജനൽ കലാമേളകളിൽ ഏറ്റവും വലിയ കലാമേളയാണിത്. മൂന്നു വേദികളിലായി ഏകദേശം അഞ്ഞൂറോളം മത്സരങ്ങൾ അരങ്ങിലെത്തുന്ന കലാമേള രാവിലെ 10 നാരംഭിക്കും. വൈകിട്ട് എട്ടു മണിയോടെ മത്സരങ്ങൾ അവസാനിക്കുകയും തുടർന്നു വിജയികൾക്കുള്ള സമ്മാന വിതരണം നടക്കുകയും ചെയ്യും.

വിവിധ റീജനൽ കലാമേളകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടുന്നവർക്കു മാത്രമാണ് ദേശീയ കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. നവംബർ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ്ലാൻഡ്സ്‌ റീജനിലെ കോവന്‍ട്രിയിൽ നടത്ത പ്പെടുന്നതിനാൽ ഏറെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് റീജനിലെ അംഗ അസോസിയേഷനുകൾ കലാമേളയെ നോക്കിക്കാണുന്നത് .കൂടുതൽ വിവരങ്ങൾ റീജനൽ കമ്മിറ്റി അംഗ അസോസിയേഷനുകളെ നേരിട്ടറിയിക്കുന്നതായിരിക്കും.

വാർത്ത∙ജയകുമാർ നായർ  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.