Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ സെക്രട്ടറി ജനറൽ മത്സരം മുറുകുന്നു

antonio-guterres

ബർലിൻ∙ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻ പോർചുഗൽ പ്രധാനമന്ത്രി അൻറോണിയോ ഗുട്ടിറെസിന് നേരിയ മുൻതൂക്കം. അഞ്ചംഗ രക്ഷാസമിതിയിൽ രണ്ടാംവട്ട അനൗദ്യോഗിക വോട്ടെടുപ്പ് പൂർത്തിയായപ്പോഴാണിത്.

11 പേരാണ് നിലവിൽ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കായി രംഗത്തുള്ളത്. ഗുട്ടിറെസിന് 11 അനുകൂല വോട്ട് ലഭിച്ചപ്പോൾ രണ്ടു വീതം രാജ്യങ്ങൾ എതിർ വോട്ടും അഭിപ്രായമില്ലാവോട്ടും രേഖപ്പെടുത്തി.

അതേസമയം, ആദ്യമായി യുഎൻ അധ്യക്ഷപദവിയിൽ വനിതയാകാനുള്ള സാധ്യത മങ്ങി. അഞ്ചു പേർ വനിതകളാണെങ്കിലും ഐറിന ബൊകോവ പിന്തള്ളപ്പെടുകയും മറ്റുള്ളവർ ആദ്യ അഞ്ചു സ്ഥാനങ്ങളിലത്തൊതിരിക്കുകയും ചെയ്തതോടെയാണിത്.
 

Your Rating: