Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷര കേരളത്തിന് അഭിമാനമായി യുനെസ്കോ പുരസ്കാരം പാരീസിൽ ഏറ്റുവാങ്ങി

unesco-award04

പാരീസ്∙ യുനെസ്കോയുടെ സാക്ഷരതാ പ്രവർത്തനങ്ങളുടെ 50-ാം വാർഷികത്തോടനുബന്ധിച്ചു മികച്ച സാക്ഷരതാ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ഇന്ത്യക്കു വേണ്ടി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഉപേന്ദ്ര ഖുശ്വാസ ഏറ്റുവാങ്ങി. ചടങ്ങിൽ രാജ്യസഭാ എംപി പി.വി അബ്ദുൽ വഹാബ്, ജനശിക്ഷൺ സംസ്ഥാന ഡയറക്ടർ ഉമ്മർ കോയ തുടങ്ങിയവരും പങ്കെടുത്തു. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.

unesco-award03

മലപ്പുറം ജില്ലയിൽ നടത്തിയ തുടർ സാക്ഷരതാ പ്രവർത്തനങ്ങളാണ് ജെഎസ്എസ്സിനെ അവാർഡിനർഹമാക്കിയത്. ഇന്ത്യയെ കൂടാതെ സെനഗൽ, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളും അവാർഡിന് അർഹമായി.

unesco-award002

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു. ഈ അവാർഡ് അർഹതക്കുള്ള അംഗീകാരമാണെന്നും ഇനിയും തുടർ സാക്ഷരതാ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ പ്രചോദനമാകുമെന്നും അവാർഡ് ഏറ്റു വാങ്ങിയശേഷമുള്ള മറുപടി പ്രസംഗത്തിൽ പി.വി അബ്ദുൽ വഹാബ് എംപി പറഞ്ഞു.

useco-new

യുനെസ്കോ ഡയറക്ടർ ജനറൽ ഇറിന ബോകോവയാണ് അവാർഡുകൾ സമ്മാനിച്ചത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന യുനെസ്കോ അംബാസഡർ രുചിതാ കംബോഡ്ജ്, പ്രവാസി മലയാളി ഫെഡറേഷൻ ഫ്രാൻസ് കോ ഓർഡിനേറ്റർ കെ കെ അനസ് തുടങ്ങിയവർ നേതൃത്വം നൽകി.
 

Your Rating: