Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിഎഫ് ഏകദിന സമ്മേളനം ഡബ്ലിനിൽ സമാപിച്ചു

upf-meet

ഡബ്ലിൻ∙ അയർലൻഡിലും,നോർത്തേൺ അയർലൻഡിലുമുള്ള പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം സെപ്തംബർ 17 ശനിയാഴ്ച ഡബ്ലിൻ സോളിഡ് റോക്ക് ചർച്ചിൽ നടന്നു.

റവ. ഡോ. കോശി വൈദ്യൻ മുഖ്യപ്രഭാഷകനായിരുന്ന സമ്മേളത്തിന്റെ അദ്ധ്യക്ഷൻ യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ സജീവ് ഏബ്രഹാമായിരുന്നു. പാപത്തെ പാപമെന്നു വിളിക്കാതെ ബലഹീനതയായി കരുതുന്നതാണ് സഭയുടെ പരാജയമെന്ന് ഡോ.കോശി വൈദ്യൻ പ്രസ്താവിച്ചു.

upf-2

പാസ്റ്റർ വില്‍ഫ്രഡ്‌, പാസ്റ്റർ ജിജി വർഗീസ്, പാസ്റ്റർ സെബാസ്റ്റ്യൻ എന്നിവർ പ്രാർത്ഥന നയിച്ചു.
സുവി. ബൈജു, സുവി വിക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള യു പി എഫ് ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നൽകി. സെക്രട്ടറി സാൻജോ ബാബു, പാസ്റ്റർ സാനു ഫിലിപ്പ്, ട്രഷറർ ബ്രദർ സാം തുടങ്ങിയവർ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നൽകി.

വാർത്ത∙ ജേക്കബ് ജോർജ്  

Your Rating: