Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുക്മ ദേശീയ കലാമേള പരിഷ്‌ക്കരിച്ച നിയമാവലി പ്രസിദ്ധീകരിച്ചു

uukma-manual

ബർമിങ്ഹാം∙ യുകെയിലെ മലയാളികളുടെ കലാ മാമാങ്കമായ യുക്മ കലാമേളകൾക്ക് കേളികൊട്ടുയരാൻ ഇനി ഏതാനും ആഴ്ചകൾ കൂടി മാത്രം ബാക്കിനിൽക്കെ യുകെയിൽ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരും കലാകാരികളും മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

കലാമേളയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുവാനും സംഘാടനം കൂടുതൽ മികവുറ്റതാക്കാനും പ്രാപ്തമാക്കുന്ന വിലയിരുത്തലുകളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം വിനിയോഗിച്ചുകൊണ്ട് യുക്മാ സ്നേഹികളും, കലാരംഗത്തു പ്രവർത്തിക്കുന്നവരുമായ ഒരുപാട്  സുഹൃത്തുക്കൾ യുക്തിസഹമായ നിരവധി അഭിപ്രായങ്ങൾ അറിയിക്കുകയുണ്ടായി. ഓരോ വർഷം കഴിയുംതോറും യുക്മ കലാമേളകളുടെ ജനപ്രീതി വർധിക്കുന്നത് ഇത്തരം പുത്തൻ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ടാണ്.

സമയ പരിധികൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്താനുള്ള അഭിപ്രായങ്ങൾക്ക് വിലങ്ങുതടിയായപ്പോഴും, കാതലായ പല നിർദ്ദേശങ്ങളും അനുഭാവപൂർവം പരിഗണിക്കുവാനും മാറ്റങ്ങൾ  ഉൾപ്പെടുത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കലാമേളയുടെ പ്രത്യേക അവാർഡുകളായ കലാതിലകം, കലാപ്രതിഭ തിരഞ്ഞെടുപ്പുകൾക്കുള്ള മാനദണ്ഡങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്.

യുക്മ കലാമേളയിലെ മത്സര വിഭാഗങ്ങളുടെ പ്രായ പരിധി, മത്സര ഇനങ്ങൾ, മത്സരങ്ങൾക്കുള്ള സമയ പരിധി, വിധി നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങൾ, മത്സരാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സംഘാടകർക്കുമുള്ള പൊതു നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ ഇ-മാനുവലിന്റെ 2016ലെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. യുക്മ നേതാക്കൾകൾക്കൊപ്പം, കലാമേള സംഘാടകർക്കും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും വിധികർത്താക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്നതിനാലാണ് ഇ-മാനുവൽ പൊതുവായനക്കായി സമർപ്പിച്ചിരിക്കുന്നത്.

കലാമേളയുമായി  ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് യുക്മ ദേശീയ ജനറൽ സെക്രട്ടറിയും കലാമേള ചീഫ് പ്രോഗ്രാം കോ-ഓഡിനേറ്ററുമായ സജീഷ് ടോമിനെയോ  (07706913887), കലാമേള ദേശീയ ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പിനെയോ (07885467034) ബന്ധപ്പെടാവുന്നതാണ്.  

യുക്മ കലാമേള 2016 ന്റെ പരിഷ്‌ക്കരിച്ച ഇ-മാനുവൽ കാണുവാൻ :

http://issuu.com/uukma-kalamela-2015/docs/uukma_kalamela_e-manual_2016?e=18322890/38943079

വാർത്ത∙ മാമ്മൻ ഫിലിപ്പ്  

Your Rating: