Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാരംഭം 11ന്, ദീപാവലി ആഘോഷങ്ങൾ 29ന്

london-hindu

ലണ്ടൻ∙വിദ്യാരംഭം 11ന്. ദീപാവലി ആഘോഷങ്ങൾ 29ന്. ഈ മാസം രണ്ടു പരിപാടികളുമായി ഹിന്ദു ഐക്യവേദി. വർഷങ്ങളായി തുടർന്ന് വരുന്ന വിദ്യാരംഭം അഥവാ എഴുത്തിനിരുത്തൽ ഈ പ്രാവശ്യം അതിഗംഭീരമായി നടത്താൻ ലണ്ടൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചു. ക്രോയ്ഡനിലെ ത്രോൺടോൺ ഹീത്തിൽ സ്ഥിതിചെയ്യുന്ന ശ്രീ മുരുകൻ ക്ഷേത്രത്തിലാണു ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭ ചടങ്ങുകൾ നടക്കുക. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ എല്ലാ മാസവും സത്‌സംഗം നടക്കുന്ന വെസ്റ്റ് ത്രോണ്ടൻ കമ്മ്യൂണിറ്റി സെന്ററിന്റെ സമീപത്താണ് ശ്രീ മുരുകൻ ക്ഷേത്രം.  

വിജയദശമി ദിവസമായ ഒക്ടോബർ 11 നു ചൊവാഴ്ച രാവിലെ 9:30 മുതൽ ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങുകൾ ആരംഭിക്കും. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മാസം തോറും നടക്കുന്ന സത്‌സംഗത്തിൽ പൂജകൾക്ക് നേതൃത്വം നൽകിവരുന്ന  മുരളി അയ്യർ, രമണ അയ്യർ എന്നിവരാണു വിദ്യാരംഭം ചടങ്ങുകൾക്കും നേതൃത്വം നൽകുന്നത്.

ആദ്യാക്ഷരം കുറിക്കാൻ വരുന്നവർ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. കുട്ടികളുടെ എഴുത്തിനിരുത്തൽ നടത്താൻ താൽപര്യമുള്ള രക്ഷിതാക്കൾ എത്രയും നേരത്ത താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. വിദ്യാരംഭത്തിനു പുറമെ ഈ മാസം 29 നു ദീപാവലി ദിവസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങളും നടക്കും. പതിവ് വേദിയായ വെസ്റ്റ് ത്രോണ്ടൻ കമ്മ്യൂണിറ്റി സെന്ററിലാണ് ദീപാവലി ആഘോഷങ്ങൾ നടക്കുക. 

കൂടുതൽ വിവരങ്ങൾക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയിൽ: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്‌: facebook.com/londonhinduaikyavedi

വാർത്ത∙എ.പി.രാധാകൃഷ്ണൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.