Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയന്നയില്‍ രാജ്യാന്തര ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 18 ന്

football

വിയന്ന ∙ വിയന്നയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ എഫ്സിസി മലയാളികള്‍ക്കായി സെപ്റ്റംബര്‍ 18 ന് രാജ്യാന്തര സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒരുക്കുന്നു. 3 ഗ്രൂപ്പ് തിരിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. 1) 16 വയസുവരെ, 2) 17 മുതല്‍ 30 വയസു വരെ, 3) 30 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വേണ്ടി.

വിയന്നയിലെ 22-ാമത്തെ ജില്ലയിലെ കഗ്രാനില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക (ഉച്ചകഴിഞ്ഞു രണ്ടു മുതല്‍). ടൂര്‍ണമെന്റ് സ്പോൺസര്‍ ചെയ്യുന്നത് വിയന്നയിലെ പ്രശസ്ത റസ്റ്ററന്റ് ആയ ഇന്ത്യാ ഗേറ്റും കറി ഷോപ്പ് സൂപ്പർമാര്‍ക്കറ്റും ആയിരിക്കും. ടീമുകള്‍ സെപ്റ്റംബര്‍ 11 ന് മുൻപു റജിസ്റ്റര്‍ ചെയ്യണമെന്നു പ്രസിഡന്റ് റാഫി ഇല്ലിക്കല്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് ടെജോ കിഴക്കേക്കര , ജോര്‍ജ് പടിക്കക്കുടി, മാത്യു കുറിഞ്ഞിമല, റാഫി ഇല്ലിക്കല്‍.

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: