Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയന്ന മലയാളി അസോസിയേഷന്‍ ഓണവും, ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു

vienna-malayalee-asscociation-onam7

വിയന്ന∙ വിയന്നയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ 23ാമത്തെ ജില്ലയിലെ ടൗണ്‍ ഹാളില്‍ വെച്ചാണ് ആഘോഷങ്ങള്‍ നടന്നത്. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ പരിപാടികളെക്കുറിച്ച് സംസാരിച്ചു.

vienna-malayalee-asscociation-onam5

പ്രസിഡന്റ് സോണി ചേന്നങ്കര എല്ലാ മലയാളികളെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. യൂറോപ്പില്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കലകളെയും സംസ്കാരങ്ങളെയും പരിചയപ്പെടുത്തുന്ന വേദിയായി വിഎംഎയുടെ ആഘോഷങ്ങള്‍ മാറിയെന്ന് മുഖ്യാതിഥിയായ ഇന്ത്യന്‍ കൗണ്‍സിലര്‍ മിയാങ്ങ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

vienna-malayalee-asscociation-onam

ജില്ലാ ഭരണാധികാരിയുടെ പ്രതിനിധിയായി വാല്‍ത്രോട് ക്രെമ്സര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

vienna-malayalee-asscociation-onam8

വിഎംഎയുടെ കൊച്ചുകൂട്ടുകാരും മുതിര്‍ന്നവരും അവതരിപ്പിച്ച മോഹിനിയാട്ടം , ഗണപതി, ക്ലാസ്സിക്കല്‍, സിനിമാറ്റിക്, ബംഗാര നൃത്തങ്ങളും, കൊയ്ത്തുപാട്ട്, തിരുവാതിരകളി, ഗാനങ്ങൾ എന്നിവയും, കാന്താരിസ് ഗ്രൂപ്പ്, ലിറ്റില്‍ സ്റ്റാര്‍സ് മല്ലു, സജ്ന സജ്ന ബോളിവുഡ് റോയല്‍സ്, പ്രേം രത്നം എന്നീ ഗ്രൂപ്പ് നൃത്തങ്ങളും, പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിച്ച അപ്പോത്തിക്കിരിയും ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സദസ്സിനെ ഇളക്കി മറിച്ചു. 

vienna-malayalee-asscociation-onam06

ചാരിറ്റി ചെയര്‍പേഴ്സണ്‍ മാത്യൂസ് കിഴക്കേക്കര ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയകുന്നതായും അറിയിച്ചു. ഇതിന്‍റെ വിജയത്തിനായി അഹോരാത്രം അദ്ധ്വാനിക്കുന്ന വിഎംഎ ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും മറ്റ് അംഗങ്ങളേയും വിയന്ന മലയാളിക
ളേയും നന്ദിയോടെ അനുസ്മരിച്ചു.

vienna-malayalee-asscociation-onam4

സുനീഷ് മുണ്ടിയാനിക്കല്‍ (ജനറല്‍ സെക്രട്ടറ ) യോഗത്തിന് കൃതജ്ഞത പറയുകയും അടുത്ത വര്‍ഷത്തെ വാര്‍ഷിക പരിപാടി ഓഗസ്റ്റ് 26 ന് ലീസിങ്ങില്‍ നടക്കുമെന്നുമറിയിക്കുകയും ചെയ്തു

vienna-malayalee-asscociation-onam088

ആഘോഷ പരിപാടികള്‍ക്ക് , രാജന്‍ കുറുന്തോട്ടിക്കല്‍ രഞ്ജിത്ത് തെക്കുംമല, ജിമ്മി കുടിയത്തുകുഴിപ്പില്‍, പോളി കിഴക്കേക്കര, ഫിലോമിന നിലവൂര്‍, ജോമി ശ്രാമ്പിക്കല്‍, ബിനു ഊക്കന്‍, റോവിന്‍ പെരേപ്പാടന്‍, ജെന്‍സന്‍ തട്ടില്‍, ഷാറിന്‍ ചാലിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി .

വാര്‍ത്ത ∙ ഷിജി ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.