Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയന്ന മലയാളി അസോസിയേഷന്‍ ജീവകാരുണ്യ സായാഹ്നം നടത്തി

jeevakarunayam3

വിയന്ന∙ വിയന്ന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ജീവകാരുണ്യ സായാഹ്നം വിയന്നയിലെ ആക്കോണ്‍ പ്ലാറ്റ്സില്‍ നട
ന്നു. ഇന്ത്യന്‍ കോണ്‍സുലാര്‍ മയാങ്ക് ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ്‌ കൊച്ചുചിറ ജീവകാരുണ്യ സന്ദേശം നല്‍കി.

jeevakarunayam1

തൃശൂര്‍ ജില്ലയിലെ ഒരു നിര്‍ധന കുടുംബത്തിനു തലചായ്ക്കാന്‍ ഒരു ഭവനം ഒരുക്കുവാനാണ് വിയന്ന മലയാളി അസോസിയേഷന്റെ ജീ
വകാരുണ്യ ട്രസ്റ്റ് ഈ വര്‍ഷത്തെ ചാരിറ്റി ഈവന്റ് സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ട്രസ്റ്റ് ചെയ
ര്‍മാന്‍ മാത്യൂസ് കിഴക്കേക്കര വിവരണം നല്‍കി.

jeevakarunayam2

ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച സായാഹ്നത്തില്‍ വിഎംഎ അധ്യക്ഷന്‍ സോണി ചേന്നുംകര സ്വാഗതം ആശംസിച്ചു. ഓസ്ട്രിയ
ക്കാരിയായ പ്രശസ്ത നര്‍ത്തകി പ്രിയദര്‍ശിനിയുടെ നൃത്തങ്ങളും മലയാളികള്‍ ഒരുക്കിയ വിവിധ കലാപരിപാടികളും ബോസ്നിയന്‍ നാ
ടോടി നൃത്തവും കൂടാതെ കുച്ചിപ്പുടി, ബംഗാരാ, മോഹിനിയാട്ടം, ക്രിസ്ത്യന്‍ നൃത്തം, സിനിമാറ്റിക് നൃത്തം, ലാറ്റിനമേരിക്കന്‍ സംഗീ
തം എന്നീ പരിപാടികളും ജീവകാരുണ്യ സായാഹ്നത്തോടനുബന്ധിച്ച് അരങ്ങേറി

jeevakarunayam4

സായാഹ്നത്തിനു വിയന്ന മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോണി ചേന്നുംകര സ്വാഗതവും ഡയാന മനിയഞ്ചിറ കൃതജ്ഞ
തയും പറഞ്ഞു. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ ആമുഖവും ബെനോം തട്ടില്‍ അവതാരകനുമായിരുന്നു.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: