Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയന്നയിലെ പ്രസ്തമായ അവധിക്കാല ബൈബിള്‍ ക്ലാസ്സ് ആഗസ്റ്റ്‌ 24ന്

vienna-vbs

വിയന്ന∙ വിയന്ന സെന്റ്‌ മേരീസ്‌ മലങ്കര സിറിയൻ ഓർത്തഡോക്സ്‌ ദൈവാലയത്തിൽ എല്ലാവർഷവും നടത്തിവരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ(VBS) ഈ വർഷവും സെന്റ്‌ മേരീസ്‌ സണ്ടേ സ്കൂളിന്റെ നേതൃത്വത്തിൽ 2016 ആഗസ്റ്റ്‌ 24, 25, 26, 27 തീയതികളിലായി 3 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കുവേണ്ടി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. 

ആഗസ്റ്റ്‌ 24 മുതല്‍ 27വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സത്യവേദപുസ്തക പഠനത്തിൽ കുട്ടികൾക്ക്‌ കൂടുതൽ താൽപര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാൻ അവരെ പ്രാപ്തരാക്കുവാൻ ഉപകരിക്കുന്ന ഉപദേശങ്ങൾ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസ്സുകളിലൂടെയും ആക്ഷൻസോങ്ങുകളിലൂടെയും പ്രസംഗങ്ങളിലൂടേയും മറ്റും നൽകുകയും ചെയ്യുക എന്നതാണു ഈ ഉദ്യമത്തിന്റെ ലഷ്യം.

കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈവര്‍ഷവും പ്രഗത്ഭരായ വൈദികര്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന് വിയന്ന സെന്റ്‌ മേരീസ്‌ മലങ്കര സിറിയൻ ഓർത്തഡോക്സ്‌ ദൈവാലയ വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു.

ആധുനിക ലോകത്തിലെ മാറുന്ന ജീവിതശൈലിയിൽ നിന്നും ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിച്ച്‌ കുട്ടികളെ വളർത്തികൊണ്ടുവരുവാൻ ഈ സംരംഭം മുൻകാല വർഷങ്ങളിൽ ചെയ്ത സംഭാവനകൾ ഇന്നും കുഞ്ഞുമനസുകളിൽ മായാതെ നിൽക്കുന്നു എന്നത്‌ ഇതിന്റെ സ്വാധീനശക്തിയെ എടുത്തുകാണിക്കുന്നു.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: