Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്ര പ്രസിദ്ധമായ ലീഡ്സ് എട്ടുനോമ്പ് തിരുന്നാളിന് സെപ്റ്റംബർ 4 ന് തുടക്കം

virgin_mary_wallpapers_1401_1_

ലീഡ്സ് ∙ യുകെയിൽ എട്ടു നോമ്പ് തിരുന്നാളിനു പ്രസിദ്ധിയാർജിച്ച ലീഡ്സ് സെന്റ് മേരീസ് സിറോ മലബാർ ചാപ്ലയൻസിയുടെ എട്ട് നോമ്പ് ആചരണവും മാതാവിന്റെ പിറവി തിരുനാളും സെപ്റ്റംബർ നാല് മുതൽ സെപ്റ്റംബർ 11 വരെയായിരിക്കും.

ഓരോ വർഷം കഴിയുന്തോറും തിരുന്നാളിൽ സംബന്ധിക്കുന്ന വിശ്വാസികളുടെ എണ്ണത്തിൽ വർധനയും ലീഡ്സ് എട്ട് നോമ്പ് തിരുന്നാൾ ആചരണത്തിൽ ദൃശ്യമാകുന്നുണ്ട്.

മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ 61 പ്രസുദേന്തിമാരാണ് എട്ടു നോമ്പ് തിരുന്നാൾ ഏറ്റെടുത്ത് നടത്തപ്പെടുന്നതെന്ന് സെന്റ് മേരീസ് സിറോ മലബാർ ചാപ്ലിയൻ ഫാ. മാത്യു മുളയോളിൽ പറഞ്ഞു.

സെപ്റ്റംബർ നാലു മുതൽ എട്ടു ദിവസത്തേക്ക് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നെവേന എന്നിവ ലീഡ്സ് സിറോ മലബാർ ഇടവകയ്ക്ക് സ്വതന്ത്ര ഉപയോഗത്തിനായി ലഭിച്ചു. സെന്റ് വിൽഫ്രഡ് ചർച്ചിൽ നടത്തപ്പെടും.

സെപ്റ്റംബർ നാലിനു രാവിലെ 10നു തിരുന്നാൾ കൊടിയേറ്റം ഫാ. മോറിസ് പിയേഴ്സ് നിർവഹിക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ പ്രദിക്ഷണം എന്നിവ നടത്തപ്പെടും. സെപ്റ്റംബർ അഞ്ച് മുതൽ ഒൻപതാം തിയതി വരെ എല്ലാ ദിവസവും വൈകിട്ട് 6.45 ന് തിരുന്നാൾ കുർബാനയും നൊവേനയും നേർച്ചയും സെപ്റ്റംബർ 10നു രാവിലെ പത്തിനു ദിവ്യബലിയും നടത്തപ്പെടും.

പ്രധാന തിരുന്നാൾ ദിനമായ പതിനൊന്നിന് രാവിലെ 10.15 ന് ലദീഞ്ഞ്, ഫാ. പോൾ അരീക്കാട്ടിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടു കുർബാന നൊവേന, തിരുന്നാൾ പ്രദിക്ഷണം സമാപനാശീർവാദം എന്നിവയ്ക്കുശേഷം സ്നേഹ വിരുന്നും നടത്തപ്പെട്ടും.

തുടർന്ന് ഇടവകയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന നയന മനോഹരമായ തിരുന്നാൾ കലാസന്ധ്യ അരങ്ങേറും. പ്രാർഥനയും നോമ്പും ഉപവാസവും വഴി പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും തിരുന്നാളിലേക്ക് സാദരം ക്ഷണിക്കുന്നതായി വികാരി ഫാ. മാത്യു മുളയോളിൽ അറിയിച്ചു.

വാർത്ത∙സക്കറിയ പുത്തൻകളം 

Your Rating: