Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞായറാഴ്ച വൈകിട്ട് മാഞ്ചസ്റ്റർ മലയാളികളെ കാണാൻ പി. സി. ജോർജ് എത്തുന്നു

pc-george

മാഞ്ചസ്റ്റർ ∙ ജനപക്ഷ നായകനും പൂഞ്ഞാർ എംഎൽഎയുമായ പി. സി. ജോർജ് ഞായറാഴ്ച വൈകിട്ട് 6 ന് ലോങ് സൈറ്റ് സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിലെത്തുന്നു. മാഞ്ചസ്റ്ററിലും ചുറ്റുവട്ടങ്ങളിലുമുളള മലയാളികളുടെ കൂട്ടായ്മയെ അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിൽ അഭിസംബോധന ചെയ്തു സംസാരിക്കും. മാഞ്ചസ്റ്ററിലെ ജനപക്ഷ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പൂഞ്ഞാറിന്റെ അമരക്കാരനു സ്വീകരണം നൽകുന്നത്.

pc-george01

കക്ഷിരാഷ്ട്രീയ ജാതിമത ബന്ധങ്ങൾക്കതീതമായി എല്ലാ മലയാളികളെയും പ്രസ്തുത യോഗത്തിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. മാഞ്ചസ്റ്ററിലെ ആദ്യകാല മലയാളി പ്രമുഖനും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. തങ്കം അരുൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനപക്ഷ സാംസ്കാരികവേദിയുടെ യുകെ കൺവീനറായ അനിൽ അധികാരം സ്വാഗതം പറയും. യോഗത്തിനു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. യോഗം നടക്കുന്ന വേദിയുടെ മേൽവിലാസം:

Syro -Malabar Community Centre
Portland Crescent, Longsight
Manchester
M13 0BU
Ph-079 1241 1072

വാർത്ത∙സാബു ചുണ്ടക്കാട്ടിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.