Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോയിസ് വിയന്നയുടെ ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഗംഭീര സമാപനം

tamil-team

വിയന്ന∙ ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 70-ാം സാത്രന്ത്യദിനത്തില്‍ വോയിസ് വിയന്ന സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂര്‍ണെമന്റില്‍ സിഎംപിസിസി (CMPCC) ടീം വോയിസ് വിയന്ന എവര്‍േറാളിങ് ട്രോഫി കരസ്ഥമാക്കി. രണ്ടാംസ്ഥാനം വോയിസ് വാരിയേഴ്സും മൂന്നാം സ്ഥാനം ഷാേഡാസ് സിസിയും കരസ്ഥമാക്കി. ആവേശം നിറഞ്ഞ ൈഫനലില്‍ സിഎംപിസിസി വോയിസ് വാരിയേഴ്സിനെ 15 റണ്‍സിനാണ് പരാജയെപ്പടുത്തിയത്.

10 ഓവറില്‍ സിഎംപിസിസി 60 റണ്‍സ് നേടിയേപ്പാള്‍ വോയിസ് വാരിയേഴ്സിന് 45 റണ്‍സ് നേടാന്‍ മാത്രമാണ് കഴിഞ്ഞത്. 4 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ അവിനാഷ് വിജയകുമാര്‍ മാന്‍ ഓഫ് ദി മാച്ച് ആയും ശ്യാം പ്രകാശ് രാമച്രന്ദന്‍ ബെസ്റ്റ് ബൗളറായും സതീഷ് കുമാര്‍ മുരളി ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്കുള്ള ട്രോഫികള്‍ ഓസ്ട്രിയയുടെ ഇന്ത്യന്‍ അംബാസിഡര്‍ രാജീവ് മിശ്ര വിതരണം ചെയ്തു. ഡോ. സൊഹൈല്‍ അജാസ് ഖാന്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് ഇന്ത്യന്‍ മിഷന്‍) വിജയിച്ച ടീം അംഗങ്ങള്‍ക്കുള്ള മെഡലുകള്‍ വിതരണം െചയ്തു. ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച കൗണ്‍സിലര്‍ പവന്‍കുമാര്‍ ബാഥേ, ഹെഡ് ഓഫ് ചാൻസറി ടി.കെ മിശ്ര എന്നിവരും സന്നിഹിതരായിരുന്നു. ലക്കവീര്‍ ഹീറ അംപെയര്‍ ആയിരുന്നു. പ്രീതി മലയില്‍ മോഡറേറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ ദേശീയ പതാക വോയിസ് പ്രസിഡന്റ് ജീവന്‍ ജോണ്‍, സെക്രട്ടറി ജോര്‍ജ് കക്കാട്ട്, ട്രഷറര്‍ സുനില്‍ കോര, മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ വാഴലാനിക്കല്‍ എന്നിവര്‍ ചേര്‍ന്നുയര്‍ത്തി. ദേശഭക്തി ഗാനങ്ങള്‍ ടോണി സ്റ്റീഫന്‍ ആലപിച്ചു. മനോജ് അവിരാപ്പാട്ട, മോന്‍സി ഇയ്യത്തുകളത്തില്‍, സാജു പടിക്കകുടി, ജിന്‍സി ഇയ്യത്തുകളത്തില്‍, ബെന്നി കൊട്ടാരത്തില്‍, സ്റ്റാന്‍ലി പതിപ്പിള്ളില്‍, ലിനോ പാറക്കല്‍ എന്നിവര്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. രുചികരമായ ഇന്ത്യന്‍ ഭക്ഷണവും മറ്റൊരു ആകര്‍ഷണമായിരുന്നു.

ടൂര്‍ണമെന്റിന്റെ പരിപൂര്‍ണ്ണ വിജയത്തിനായി സ്േപാണ്‍സര്‍ഷിപ് നല്‍കിയ കാതിരിന്‍ മസാല എക്സ്സ്േപാര്‍േട്ടഴ്‌സ്, എംടിസി സൂപ്പര്‍മാര്‍ക്കറ്റ് വിയന്ന, എയര്‍ ലിങ്ക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വിയന്ന, ജോസ്േകാ സൂപ്പര്‍മാര്‍ക്കറ്റ് വിയന്ന, ഐ വാര്‍ത്ത പോര്‍ട്ടല്‍ തുടങ്ങിയ വ്യാപാരസംരംഭങ്ങള്‍ക്കുള്ള വോയിസ് വിയന്ന നന്ദി അറിയിച്ചു. അതോടൊപ്പം ടൂര്‍ണമെന്റിന്റെ ആദ്യവസാനം വരെ പങ്കെടുത്ത മുഴുവന്‍ പേരോടും വോയിസ് വിയന്ന നന്ദി രേഖപ്പെടുത്തി.

വാർത്ത∙ജോബി ആന്റണി
 

Your Rating: