Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോയിസ് വിയന്ന എവര്‍റോളിങ് ക്രിക്കറ്റ് ടൂർണമെന്റ്

voice-vienna

വിയന്ന∙ വിയന്നയിലെ സാമൂഹിക സാംസ്കാരിക സംഘടന വോയിസ് വിയന്ന ഒരുക്കുന്ന ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ത്യയുടെ 69-ാം സ്വാതന്ത്ര്യ ദിനത്തിൽ വിയന്നയിലെ ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ വിപുലമായി സങ്കടിപ്പിക്കുന്നു.

സേബാം ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (കൊര്‍ന്നേയൂബര്‍ഗ്) മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15നു രാവിലെ 7.30നു ആരംഭിക്കുന്ന ടൂർണമന്റിൽ 4 ഇന്ത്യന്‍ ടീമുകൾ വോയിസ് വിയന്ന എവര്‍റോളിങ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്നു.

വിജയികൾക്കുള്ള ട്രോഫികൾ  ഇന്ത്യന്‍ അംബാസിഡർ രാജീവ് മിശ്ര വിതരണം ചെയ്യും. കാതിരിന് മസാല എക്സ്സ്പോര്‍ട്ടേഴ്സ്, എം. ടി-സി സൂപ്പർമാർക്കറ്റ് വിയന്ന, എയർ ലിങ്ക് ടൂർസ് ആൻഡ് ട്രാവൽസ് വിയന്ന, ജോസ്കോ സൂപ്പർമാർക്കറ്റ് വിയന്ന, ഐ വാർത്ത തുടങ്ങിയ വ്യാപാരസംഭരംഭങ്ങൾ ടൂർണമന്റിന് പൂർണമായ സഹകരണങ്ങൾ നൽ കുന്നു.

മത്സരങ്ങളോടനുബന്ധിച്ച് രുചികരമായ ഇന്ത്യന്‍ ഭക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്. ടൂർണെമന്റിന്‍റെ പൂർണമായ വിജയത്തിന് മുഴുവൻ മലയാളി സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നതായി ഭാരവാഹികളായ ജീവൻ തോമസ്‌, ജോര്‍ജ് കക്കാട്ട്, സുനിൽ കോര, മനോജ്‌ അവിരപ്പാട്ടു എന്നിവർ അറിയിച്ചു.

വാർത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: