Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയയില്‍ വോയിസ് വിയന്ന ഓണമാഘോഷിച്ചു

voice-2

വിയന്ന ∙ വിയന്നയിലെ സാംസ്കാരിക കൂട്ടായ്മയായ വോയിസിന്റെ നേതൃത്വത്തില്‍ 2ാമത് ഓണാഘോഷ പരിപാടികള്‍ നടത്തി. വിയന്നയിലെ 22ാമത്തെ ജില്ലയിലെ സ്റ്റാട് ലൗ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ഫാ. ജേക്കബ്ബ് പറമ്പനാട് ഓണസന്ദേശം നല്‍കി. തന്റെ ഓണസന്ദേശത്തില്‍ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമാണ് ഓണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫാ. ജേക്കബ്ബ് പറമ്പനാട്ട്, തമ്പി ഇയ്യത്തുകളത്തില്‍, വല്‍സ കോര, ജീവന്‍ തോമസ്, ജോര്‍ജ് കക്കാട്ട് എന്നിവര്‍ സംയുക്തമായി നിലവിളക്ക് തെളിയിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

voice-1

വാദ്യോപകരണങ്ങളോടെയും താലപ്പൊലിയേന്തിയ മങ്കമാരുടെയും അകമ്പടിയോടെയെത്തിയ മഹാബലി വിയന്ന മലയാളികള്‍ക്ക് ഓണ സന്ദേശം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളാണ് വോയിസ് അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. ജോബി മുരിക്കനാനിക്കലിന്റെ ഓണപ്പാട്ട്, അക്ഷയ റോയിയുടെ വാദ്യോപകരണ സംഗീതം, മലയാള ഗാനം, മേഴ്സി - ജോര്‍ജ് കക്കാട്ടിന്റെ കപ്പിള്‍ ഡാന്‍സ്, സാമുവല്‍ കോര, ബോബന്‍ & ഫാമിലി, മീന ഇയ്യത്തുകളത്തില്‍ എന്നിവരുടെ ഗാനങ്ങള്‍, ആരാമ് ജീവന്‍, നേഹ ബെന്നി, ഏഞ്ചല്‍ കോര, സാറ, ലൗറ, നോറ അന്ന ഇയ്യത്തുകളത്തില്‍, മാകസ്, മിയ, ഷാജു എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറി. പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ചിരിയില്‍ കലര്‍ത്തിയ ഗോവിന്ദന്‍ കുട്ടിയുടെ പ്രവാസം എന്ന കോമഡി സ്കിറ്റില്‍ മേഴ്സി ജോര്‍ജ് കക്കാട്ട്, ജീവന്‍ ജോണ്‍, ഷാജു ജോസ്, ബെന്നി എന്നിവര്‍ കഥാപാത്രങ്ങളായി. ഓണനിലാവ് 2016 അണിയിച്ചൊരുക്കിയത് ഷാജു ജോസാണ്.

voice-3

ഓണാഘോഷത്തില്‍ മേഴ്സി കക്കാട്ടും സുനില്‍ കോരയും അവതാരകരായി. പ്രസിഡന്റ് ജീവന്‍ ജോണ്‍ സ്വാഗതവും സെക്രട്ടറി ജോര്‍ജ് കക്കാട്ട് നന്ദിയും പറഞ്ഞു. ക്യാമറ ഒരുക്കിയത് ലിനോ പാറയ്ക്കലും സാജു പടിക്കക്കുടിയുമാണ്. ശബ്ദ സംവിധാനം ജോബി മുരിക്കനാനിക്കൽ കൈകാര്യം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് വോയിസ് അംഗങ്ങള്‍ ഒരുക്കിയ ഗംഭീര ഓണസദ്യയും ഉണ്ടായിരുന്നു.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: