Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗന്റെ പുതിയ ഇലക്ട്രിക് കാർ പ്രദർശനത്തിന് പാരീസിൽ

volkswagen-car01

ബർലിൻ∙ ജർമൻ കാർ നിർമ്മാണ കമ്പനിയായ ഫോക്സ്‌വാഗൻ ചെറിയ ഇനം ഇലക്ട്രിക് കാറുമായി രംഗത്ത്. ഫോക്സ് വാഗൻ ഐ.ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ചെറിയ ഇനം ഇ-കാർ പ്രദർശനത്തിനായി പാരീസിലെത്തുന്നു.

volkswagen-car02

പൂർണമായും കമ്പനി നിർമിതമായ ബാറ്ററി കൊണ്ടാണ് ഈ കാർ പ്രവർത്തിക്കുന്നത്. ഒരു പ്രാവശ്യം ബാറ്ററി ചാർജ് ചെയ്താൽ അറുനൂറ് കിലോമീറ്റർ വരെ ഒറ്റയടിക്ക് ഓടാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകിയാണ് ഈ കാറിന്റെ നിർമാണമെന്ന് കമ്പനി പറയുന്നു. താക്കോൽ പോലുമില്ലാത്ത ഈ കാറിന് ഡോർ തുറക്കാൻ സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ മതി.

volkswagen-car

പുതുമകൾ ഏറെയാണ് ഈ പുതിയ ഫോക്സ്‌വാഗൻ കാറിനുള്ളത്. പുതിയ ഇ-കാർ 2025ൽ ലോക വിപണിയിലിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രതിവർഷം പത്ത് ലക്ഷം കാർ മാർക്കറ്റിലെത്തിക്കും. പുകമറ വിവാദത്തിൽപ്പെട്ട ഫോക്സ്‌വാഗൻ ഇനി പുകയില്ലാത്ത കാറുകളുടെ നിർമ്മാണത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് കമ്പനി സിഇഓ മത്യാസ് മുള്ളർ മാധ്യമങ്ങളെ അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.