Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോക്കിങ് കാരുണ്യയുടെ ധനസഹായം 52,000 രൂപ സോമനും ലേഖയ്ക്കും കൈമാറി

charity

വോക്കിങ്∙ വോക്കിങ് കാരുണ്യയുടെ 50-ാം സഹായമായ 52,000 രൂപ സോമനും ലേഖയ്ക്കും ചെമ്പ് പള്ളിവികാരി ഫാദര്‍ വര്‍ഗീസ് മമ്പിള്ളി കൈമാറി. വോക്കിങ് കാരുണ്യ ട്രസ്റ്റി ജോഗിമോനും സന്നിഹിതനായിരുന്നു.

കോട്ടയം ജില്ലയില്‍ മറവില്‍തുരുത്ത് പഞ്ചായത്തില്‍ ചെമ്മനഗിരിയില്‍ താമസിക്കുന്ന ലേഖയെയും സോമനെയും വിധി ഒരുപോലെ തളർത്തിക്കളഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വയറു വേദനെയെതുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തപ്പോഴാണു കാന്‍സര്‍ എന്ന മഹാരോഗം ലേഖയുടെ ശരിരത്തെ കാര്‍ന്നുതിന്നുന്നതായി അറിഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കോട്ടയം മെഡിക്കല്‍കോളേജിലെ നിരന്തരമായ ചികിത്സകളാണ് ലേഖയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ലേഖയുടെ മരുന്നിനുതന്നെ ഒരു മാസം മൂവായിരത്തിലേറെ രൂപ വേണം.

ലോട്ടറി വിറ്റ് കുടുംബം പോറ്റിയിരുന്ന സോമന്‍ ഒന്‍പതു വര്‍ഷമായി കാലിന്‍റെ മുട്ടിനുണ്ടായ അണുബാധയെതുടര്‍ന്നു ചികിത്സയിലാണ്. രോഗം സങ്കീര്‍ണമായതിനാല്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌.

രണ്ടുപേരുടെയും നിരന്തരമായ ചികിത്സകളെതുടര്‍ന്നു ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലവും കൂരയും ബാങ്കില്‍ പണയത്തിലാണ്. വിദ്യാര്‍ഥികളായ രണ്ട്‌ പെണ്‍മക്കള്‍ക്ക്‌ ചെലവിനുപോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്നവർ. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയാണ് ഇത്രയും കാലം കുടുംബം പിടിച്ചുനിന്നത്. തങ്ങളുടെ ഭാവിയേന്താകുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സോമന്‍റെ രണ്ടു പെണ്‍കുട്ടികളും. നമ്മള്‍ നല്‍കുന്ന ചെറിയ സഹായം ഇരുളടഞ്ഞ ഇവരുടെ ജീവിതത്തെ ചിലപ്പോള്‍ വെളിച്ചത്തിലേക്ക് നയിച്ചേക്കാം.

ഈ കുടുംബത്തിന്‍റെ നിസഹായവസ്ഥ അറിഞ്ഞ വോകിങ് കാരുണ്യ അന്‍പതാമത് ധനസഹായം ഇവര്‍ക്ക് നൽകു‌വാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ അവസ്ഥ മനസിലാക്കി ഇവരെ അകമൊഴിഞ്ഞു സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

വാർത്ത∙ബോബൻ സെബാസ്റ്റ്യൻ 

Your Rating: