Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ മുൻപ്രസിഡന്റ് വാൾട്ടർ ഷീൽ അന്തരിച്ചു

walter-sheel-expr

ബർലിൻ∙ ജർമനിയുടെ മുൻപ്രസിഡന്റ് വാൾട്ടർ ഷീൽ(97) അന്തരിച്ചു. കുറെക്കാലമായി രോഗാവസ്ഥയിലായിരുന്ന ഷീൽ ഫ്രൈബുർഗിനടുത്തുള്ള ബാഡ് ക്രോസിംഗനിൽ ആയിരുന്നു താമസം. ഫ്രീ ഡമോക്രാറ്റിക് പാർട്ടിക്കാരനായ ഷീൽ 1974 മുതൽ 1979 വരെയാണ് പ്രസിഡന്റായിരുന്നത്. സ്വതന്ത്ര ജർമനിയുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. ബാർബറാ വീസെയാണ് ഭാര്യ.

വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ സോളിംഗനിൽ 1919 ൽ ജൂലൈ എട്ടിനാണ് ഷീൽ ജനിച്ചത്. 1968 മുതൽ 1974 വരെ എഫ്ഡിപി പാർട്ടി ചീഫും, വില്ലി ബ്രാൻഡ് ചാൻസലറായി ഭരണം നടത്തുമ്പോൾ 1969 മുതൽ 1974 വരെ ഉപചാൻസലറും വിദേശകാര്യമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. പാടുന്ന പ്രസിഡന്റ് എന്ന വിശേഷണമുള്ള ഷീൽ ജർമനിയുടെ ജനപ്രീതിയുള്ള പ്രസിഡന്റായിട്ടാണ് വിരമിച്ചത്. വിഭജിച്ചിരുന്ന ഇരുജർമനികളും തമ്മിൽ പുനരേകീകരിക്കാൻ മുൻകൈയ്യെടുത്തയാളായിരുന്നു ഷീൽ.

ഷീലിന്റെ നിര്യാണത്തിൽ പ്രസിഡന്റ് ജേവാഹിം ഗൗക്ക്, ചാൻസലർ മെർക്കൽ, വിദേശകാര്യമന്ത്രി സ്റ്റൈൻമയർ തുടങ്ങിയവർക്കൊപ്പം മറ്റു മന്ത്രിസഭാംഗങ്ങളും അനുശോചിച്ചു 

Your Rating: