Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ടർഫോഡിൽ പെരുന്നാൾ ആഘോഷം

waterford-perunal

വാട്ടർഫോഡ്∙ അയർലണ്ടിലെ വാട്ടർഫോഡിൽ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ദേവാലയത്തിൽ വിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാൾ ആഘോഷിക്കുന്നു. ഓഗസ്റ്റ് 14 ഞായറാഴ്ച വാട്ടർഫോർഡ് ബാലിഗണ്ണർ ദേവാലയത്തിൽ വച്ച് റെവ. ഫാ ജോർജ് തങ്കച്ചന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, അതിനുശേഷം മദ്ധ്യസ്ഥ പ്രാർത്ഥനയും പ്രദക്ഷിണവും നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയം തേടുവാനും അനുഗ്രഹം പ്രാപിക്കുവാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് .Binu N.Thomas 0876261088, Prince K Mathew 0879200176

വാർത്ത∙ രാജൻ വി. 

Your Rating: