Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവമാതാവിന്‍റെ ശൂനോയ പെരുന്നാള്‍ ആചരിച്ചു

waterford-st-mary-perunnal32

വാട്ടര്‍ഫോര്‍ഡ്∙ വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോകസ് ഇടവക പള്ളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ ദൈവമാതാവിന്‍റെ ശൂനോയ പെരുന്നാള്‍ ഓഗസ്റ്റ്‌ 27, 28 തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആചരിച്ചു.

waterford-st-mary-perunnal0

വികാരിമാരായ ഫാ. ബിജു മത്തായി പാറെക്കാട്ടില്‍, ഫാ. ജോബിമോന്‍ സ്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ വലിയ പെരുന്നാളും, ആദ്യഫല പെരുന്നാളും VBS സമാപനവും സംയുക്തമായി നടത്തിയത്. ഓഗസ്റ്റ്‌ 27ന് വൈകിട്ട് 6 മണിക്ക് ഫാ. ബിജു മത്തായി പാറെക്കാട്ടില്‍ സന്ധ്യാനമസ്ക്കാരവും കൊടി ഉയര്‍ത്തലും നടത്തി. തുടര്‍ന്ന് ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍ (റോം) സുവിശേഷ പ്രസംഗം നടത്തി.

waterford-st-mary-perunnal26

ഓഗസ്റ്റ്‌ 28ന് രാവിലെ 9.45ന്  ഇടവകയില്‍ നിന്നുള്ള ആദ്യഫല ശേഖരണവും,10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, രാവിലെ 10.30ന് റവ. ഫാദര്‍ ജോണ്‍ ഹാബില്‍ റമ്പാന്‍റെ (ഫ്രാന്‍സ്) പ്രധാന കാര്‍മികത്വത്തിലും ഫാ. ബിജു മത്തായി പാറെക്കാട്ടില്‍, ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും (സുറിയാനി) അര്‍പ്പിച്ചു. ഉച്ചക്ക് 12.30ന് മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ റാസയും നടത്തി.

തുടര്‍ന്ന് പെരുന്നാള്‍ ആശിര്‍വാദവും VBS സമാപനവും ആദ്യഫലങ്ങളുടെ വാശിയേറിയ ലേലവും നടന്നു. ഉച്ചയ്ക്ക് 1.30ന്  നടത്തിയ നേര്‍ച്ചസദ്യയോടും തുടര്‍ന്ന് നടന്ന കൊടിയിറക്കലോടുംകൂടി കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു. 

Your Rating: