Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാറ്റ്ഫോർഡ് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പളളിയിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ

harvest-fest

വാറ്റ്ഫോർഡ്∙ വാറ്റ്ഫോർഡ് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പളളിയിൽ ഈ വർഷവും ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടത്തപ്പെടുന്നു. ഒക്ടോബർ 9ന് കുർബാനയ്ക്കു ശേഷം വികാരി റവ. രാജു ഏബ്രഹാമിന്റേയും മാനേജിംഗ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ പാരമ്പര്യ കേരള വിഭവങ്ങൾ ഉൾപ്പെടുന്ന ഫുഡ് കൗണ്ടറും കൂട്ടുലേലവും വിവിധ ലേലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ഞായറാഴ്ച നടക്കുന്ന കുർബാനയിലേയ്ക്കും അതേ തുടർന്നുളള ഹാർവെസ്റ്റ് ഫെസ്റ്റിവലിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നു. ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടക്കുന്ന പളളി: St. Michaels & All Angels Church, Mildred Avenue, Watford, WD18 7DY

വിശദ വിവരങ്ങൾക്ക് - ഏബ്രഹാം തോമസ് :079 8338 7878, സാബു മാത്യു : 079 5867 7454.

വാർത്ത∙ അജിത്ത് അദായ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.