Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ആയുധക്കയറ്റുമതി നിര്‍ത്തിവയ്ക്കണമെന്നു പ്രതിപക്ഷം

weapon

സൂറിച്ച്∙ സ്വിസ്സ് നിര്‍മ്മിത പിരാനാ ടാങ്കുകള്‍ നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികള്‍ കൈവശപ്പെടുത്തിയതിനെ തുടർന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ആയുധക്കയറ്റുമതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്.
ലോകത്തിലെ തന്നെ ഏറ്റവും ക്രൂരരായ തീവ്രവാദികളാണ് ബോക്കോകള്‍. പോയവര്‍ഷം ബോക്കോകള്‍ നൈജീരിയയില്‍ കൊ
ന്നൊടുക്കിയത് 6,600 പേരെയാണ്. തന്നെയുമല്ല രണ്ടു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ 276 പെണ്‍കുട്ടികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും പുറംലോകത്തിന് ലഭ്യമല്ല. അതില്‍ 6 പേര്‍ മരിച്ചതായി രക്ഷപെട്ടവരില്‍ ഒരു കുട്ടി പറയുന്നു. 

ദിനംപ്രതി ബോക്കോ തീവ്രവാദികളുടെ ആക്രമണങ്ങളെപ്പറ്റി നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു സ്വിസ് ആയുധ കമ്പനിയുടെ പേരും ഈയിടെയായി നൈജീരിയന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ ബോക്കോ തീവ്രവാദികള്‍ നൈജീരിയന്‍ പട്ടാളത്തെ ആക്രമിക്കുകയും വന്‍ ആളപായം ഉണ്ടാക്കുവാന്‍ കഴിയുന്ന ആയുധങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതില്‍ സ്വിസ് കമ്പനിയായ മോവാഗ് നിര്‍മ്മിച്ച പിരാനാ ടാങ്കുകളും പെടുന്നു. 

നൈജീരിയന്‍ പട്ടാളത്തിന്റെ കൈവശം ഏകദേശം 110 പിരാനാ ടാങ്കുകള്‍ നിലവിലുണ്ട്. ഇത് തീവ്രവാദികള്‍ കൈവശപ്പെടുത്താനുള്ള സാധ്യത തള്ളികളയാനുമാകില്ല. അതുകൊണ്ട് നൈജീരിയയുമായുള്ള ആയുധക്കയറ്റുമതി ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് സോഷ്യ
ലിസ്റ്റ് പാര്‍ട്ടി വക്താവ് ആവശ്യപ്പെട്ടു.

ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 224 മില്യന്‍ ഫ്രാങ്കിന്റെ വ്യാപാരമാണ് കമ്പനി നടത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിയ രാജ്യങ്ങള്‍ പാക്കിസ്ഥാന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ്.

വാര്‍ത്ത∙ഷിജി ചീരംവേലില്‍ 

Your Rating: