Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്യം രാജകുമാരൻ ജർമനി സന്ദർശിക്കുന്നു

william-visit

ബർലിൻ ∙ ബ്രിട്ടനിലെ വില്യം രാജകുമാരൻ അടുത്ത ആഴ്ച ജർമനി സന്ദർശിക്കുന്നു. ജർമനിയിലെ ബ്രിട്ടീഷ് സ്ഥാനപതി സെബാസ്റ്റ്യൻ വുഡാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

നോർത്തേൺ വെസ്റ്റ് ഫാസിയ സംസ്ഥാനത്തിന്റെ എഴുപതാം പിറന്നാളിൽ മുഖ്യാതിഥിയായി വില്യം രാജകുമാരൻ പങ്കെടുക്കും. ഓഗസ്റ്റ് 23നാണ് ഈ ചടങ്ങ്. ചാൻസലർ ആംഗല മെർക്കൽ ഉൾപ്പെടെ ജർമൻ രാഷ്ട്രീയത്തിലെ പ്രമുഖർ ചടങ്ങിന് സാക്ഷികളാവും. ജർമനിയിൽ തമ്പടിച്ച് കിടക്കുന്ന ബ്രിട്ടീഷ് സൈന്യത്തെയും വില്യം രാജകുമാരൻ സന്ദർശിക്കും.

ജർമനിയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കമ്പനികളുടെ പ്രവർത്തനങ്ങളും പര്യടന വേളയിൽ വില്യം രാജകുമാരൻ വിലയിരുത്തും. നോർത്തേൺ വെസ്റ്റ് ഫാസിയ സംസ്ഥാനത്ത് തന്നെ ഇരുപത്തിഏഴായിരം ബ്രിട്ടീഷ് പൗരന്മാർ അധിവസിക്കുന്നതായാണ് കണക്ക്. അവരുടെ കൂട്ടായ്മയിലും രാജകുമാരൻ പങ്കെടുക്കും. ഏറ്റവും ഒടുവിൽ വില്യം രാജകുമാരൻ ജർമനിയിലെത്തിയത് 2006ലാണ്. 

Your Rating: