Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബ്ള്യുഎംസി ചലഞ്ചേഴ്‌സ് കപ്പ് വിജയികൾക്കു ക്യാഷ് അവാർഡ്

wmc

ഡബ്ലിൻ∙ ഡബ്ള്യുഎംസി ചലഞ്ചേഴ്‌സ് കപ്പിനു വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തി. 250 യൂറോയുടെ ക്യാഷ് പ്രൈസാണ് രണ്ടു വിഭാഗങ്ങളിലായി വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് 100 യൂറോയുടെ ക്യാഷ് പ്രൈസും ലഭിക്കും.

വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും  ചേർന്ന്  നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണു നടക്കുക. 
ലീഗ് ,ലെഷർ വിഭാഗങ്ങളിൽ ഡബിൾ‍സ്‌ ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.

കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും  ബന്ധപ്പെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281) 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.