Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബ്ള്യുഎംസി ചലഞ്ചേഴ്‌സ് കപ്പ് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ്

ഡബ്ലിൻ∙ വേൾഡ് മലയാള കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിൽ 'ഡബ്ള്യുഎംസി ചലഞ്ചേഴ്‌സ് കപ്പ്' ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

wmc-05

അയർലൻഡിലും യുകെയിലുമുള്ള വിവിധ ടീമുകൾ വാശിയേറിയ മത്സരങ്ങളിൽ പങ്കെടുത്തു.

wmc-03

ലീഗ് വിഭാഗത്തിൽ ബിൻസൺ തമ്പി - വിമൽ വർഗീസ് സഖ്യവും, ലെഷർ വിഭാഗത്തിൽ ശ്രീനിവാസ് റെഡ്‌ഡി - റോജിൽ സക്കറിയ സഖ്യവും ഡബ്ള്യുഎംസി ചലഞ്ചേഴ്‌സ് ട്രോഫിയും, 250 യൂറോയുടെ ക്യാഷ് പ്രൈസും നേടി ജേതാക്കളായി.

wmc-02

ലീഗ് വിഭാഗത്തിൽ അജിത് ജോസ് - ഫിലിപ്പ്സൺ ചെറിയാൻ സഖ്യവും, ലെഷർ വിഭാഗത്തിൽ  നവീൻ പോൾ-ജോഷി പൗലോസ് സഖ്യവും റണ്ണേഴ്‌സ് അപ്പ് ട്രോഫിയും 100 യൂറോ ക്യാഷ് പ്രൈസും നേടി.

wmc-01

സമാപന സമ്മാനദാന ചടങ്ങിൽ ഡബ്ള്യുഎംസി, ഡബ്ലിൻ ചലഞ്ചേഴ്‌സ് ക്ലബ് ഭാരവാഹികൾ ട്രോഫികളും സമ്മാന വിതരണവും നടത്തി.

ബാബു ജോസഫ് നന്ദി രേഖപ്പെടുത്തി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.