Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസ് കേരളോത്സവം 2016 വിളംബരം ചെയ്തു

സൂറിച്ച്∙ വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസും യൂത്ത് ഫോറവും സംയുക്തമായി നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങൾ സൂറിച്ചിൽ കൂടിയ യോഗത്തിൽ വച്ച് പ്രസിഡണ്ട് ജോസ് വള്ളാടിയിൽ ഔദ്യോഗികമായി വിളംബരം ചെയ്തു. കേരളോത്സവം 2016 എന്ന പേരിൽ നവംബർ 5ന് കുസ്‌നാക്റ്റിലെ ഹെസ്‌ലി ഹാളിലാണ് കേരളപ്പിറവി ആഘോഷങ്ങൾ നടത്തുന്നത്.

ഈ വർഷത്തെ മുഖ്യ സെലിബ്രിറ്റി സിനിമാ താരം ആശാ ശരത് ആയിരിക്കും. കറുത്ത പക്ഷികൾ എന്ന സിനിമയിൽ മമ്മുട്ടിയുടെ മകളായ മല്ലിയായി അഭിനയിച്ച് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി ഇപ്പോൾ നായികാ പദവിയിൽ എത്തി നിൽക്കുന്ന മാളവിക, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, അൺഏംബ്ലോയ്ഡ്സ് ബാൻഡിലെ ഗായകനും മ്യുസിക് ഡയറക്ടറുമായ മിഥുൻ ഈശ്വർ എന്നിവരാണ് ആശാ ശരത്തിനൊപ്പം കേരളപ്പിറവി ആഘോഷങ്ങൾ വൻ വിജയമാക്കുവാൻ എത്തുന്നത്.

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസ് ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരിൽ, ഗ്ലോബൽ ട്രഷറർ ജോബിൻസൺ കൊറ്റത്തിൽ, വൈസ് ചെയർമാൻ ജോണി ചിറ്റക്കാട്ട്, വൈസ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, യൂത്ത് കൺവീനർ ജോഷി താഴത്തുകുന്നേൽ എന്നിവരാണ് വിളംബര യോഗത്തിന് നേതൃത്വം നൽകിയത്.

വാര്‍ത്ത ∙ ഷിജി ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.