Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം സിക്കിം

office

ഫ്രാങ്ക്ഫർട്ട്∙ ഇന്ത്യയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം സിക്കിം ആണെന്ന് കണ്ടെത്തി. അമേരിക്ക ആസ്ഥാനമായ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസും നതാൻ അസോസിയേറ്റ്സും ചേർന്നു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സിക്കിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. തൊഴിൽ സ്ഥലത്തെ ഉയർന്ന സ്ത്രീ പ്രാതിനിധ്യം, സ്ത്രീകളുടെ ജോലിസമയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത്, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ കഠിനശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കിമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ഒന്നാം സ്ഥാനത്തെത്തിയ സിക്കിമിന് 40 പോയിന്റ് ലഭിച്ചപ്പോൾ ഡൽഹിക്ക് 8.5 പോയിന്റാണ് ലഭിച്ചത്. ഏഴാം സ്ഥാനമാണ് കേരളത്തിനു ലഭിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പോയിന്റ് നിലയിൽ തെലങ്കാന(28.5), പുതുച്ചേരി(25.6), കർണാടക(24.7), ഹിമാചൽപ്രദേശ്(24.2), ആന്ധ്രാപ്രദേശ് (24.0), കേരളം (22.2), മഹാരാഷ്ട്ര (21 4), തമിഴ്നാട് (21.1), ഛത്തീസ്ഗഢ് (21.1) എന്നീ സംസ്ഥാനങ്ങളാണ് സിക്കിമിനു പിറകിലുള്ള സംസ്ഥാനങ്ങൾ.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകൾക്കു മേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താത്ത സംസ്ഥാനങ്ങളാണ് സിക്കിം, കർണാടക തമിഴ്നാട് എന്നിവ. വനിതാ സംരംഭകർക്ക് വേണ്ട ത്ര പ്രോൽസാഹനം നൽകാത്തതും ശിക്ഷാ വിധികൾ നടപ്പാക്കുന്നതിലെ താമസവും സ്ത്രീകൾ രാത്രിയിൽ ജോലി ചെയ്യുന്നതിലെ വിലക്കുമാണ് ഡൽഹിയെ പട്ടികയിൽ പിന്നിലാക്കിയത്. ഈ റിപ്പോർട്ട് വളരെ വാർത്താ പ്രാധാന്യത്തോടെ യൂറോപ്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.