Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം - മാൾട്ടാ

malta

ഫ്രാങ്ക്ഫർട്ട്∙ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം - മാൾട്ടാ. സുരക്ഷിത രാജ്യങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കരസ്ഥമാക്കി. ആരോഗ്യ, സുരക്ഷാ, ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി ഐക്യരാഷ്ട്രസഭ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയർമെന്റ് ആൻഡ് ഹ്യുമൻ സെക്യൂരിറ്റി നടത്തിയ പഠനത്തിലാണ് ഈ രാജ്യങ്ങളെ തിരഞ്ഞെടുത്തത്.

അതേ സമയം, ഏറ്റവും ഭീതി നിറഞ്ഞ രാജ്യങ്ങളായി വനുആട്ടു, ടോംഗ, ഫിലിപ്പൈൻസ്, ഗ്വാട്ടിമല, ബംഗ്ലദേശ് എന്നീ രാജ്യങ്ങളായി പറഞ്ഞു. ലോകത്തെ 171 രാജ്യങ്ങളിൽ നടത്തിയ പഠനത്തിനു ശേഷമാണു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രാജ്യങ്ങളിലെ പ്രകൃതി, ഹ്യുമൻ വിഭവങ്ങളുടെ സംരക്ഷണം, രാജ്യത്തെ ജനങ്ങൾക്കുള്ള സംരക്ഷണം, അത്യാഹിത, അപകട സമയത്തെ ഉടനടിയുള്ള ത്വരിത പ്രവർത്തനം എന്നീ ഘടകങ്ങൾ പരിശോധിച്ചാണ് സുരക്ഷിത രാജ്യങ്ങളെ തിരഞ്ഞെടുത്തത്. സുരക്ഷ കുറഞ്ഞ 15 രാജ്യങ്ങളിൽ പതിമൂന്നും സ്ഥിതി ചെയ്യുന്നത് ആഫ്രിക്കൻ മേഖലയിലാണ്.

ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ 121- ാം റാങ്കിലാണ് ഇടം നേടിയിരിക്കുന്നത്. തുടർച്ചയായുള്ള വെള്ളപ്പൊക്കം, ഭൂമി കുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമാണിത്. ലൈബീരിയ (56), സാംബിയ (66), സെൻട്രൽ ആഫ്രിക്ക (71) എന്നീ റാങ്കിലുള്ള രാജ്യങ്ങൾ ആരോഗ്യ സുരക്ഷയുടെ കാര്യത്തിലും അതിനുള്ള സംവിധാന കാര്യത്തിലും വളരെ പിന്നിലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
 

Your Rating: