Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോർക്ക് മലയാളി അസോസിയേഷൻ 11–ാം ഓണം ആഘോഷിച്ചു

യോർക്ക്∙ സമൃദ്ധിയുടെ നിറവിൽ യോർക്ക് മലയാളി അസോസിയേഷൻ 11–ാം ഓണം സെപ്റ്റംബർ 5ന് അത്യാർഭാടപൂർവ്വം കൊണ്ടാടി. സെറ്റുസാരിയുടുത്ത മലയാളി മങ്കകൾ താലപ്പൊലിയുമായി മാവേലിയെ എതിരേറ്റതോടുകൂടി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മാവേലിയായി എത്തിയ ഫിലിപ്പ് കിഴക്കേൽ എല്ലാവരേയും അഭിസംബോധന ചെയ്തു സംസാരിക്കുകയും നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. യോർക്ക് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡിനു ഏബ്രഹാം എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

നാടൻ കലാപരിപാടികളും അത്തപ്പൂക്കളവും തിരുവാതിരയും ഓണസദ്യയും ഒക്കെയായി കൊണ്ടാടിയ ഓണം എക്കാലത്തേയും യോർക്ക് മലയാളികളുടെ ഒരുമയും പെരുമയും വിളിച്ചോതുന്ന ഒരു ആഘോഷമായി മാറി. രാവിലെ 10നാരംഭിച്ച ആഘോഷ പരിപാടികൾ വൈകിട്ട് 5 വരെ നീണ്ടു നിന്നു. ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന കായിക മത്സരത്തിന്റെ സമ്മാനദാനവും പ്രസ്തുത ചടങ്ങിൽ നടന്നു.

കൗമാരക്കാരായ കുട്ടികൾ നേതൃത്വം ഏറ്റെടുത്തു നടത്തിയ കലാപരിപാടികൾ അത്യധികം നിലവാരം പുലർത്തുന്നവയായിരുന്നു. അസോസിയേഷൻ കമ്മിറ്റി അംഗങ്ങളായ മോഡി തോമസും, ബാബു ജേക്കബും ലിജോ റെജിമോനും, ജിൻസി ജോസഫും എല്ലാ കാര്യപരിപാടികൾക്കും നേതൃത്വം വഹിച്ചു.

വൈഎംഎ സെക്രട്ടറി ജെയിക്കോ ജോസ് ഏവർക്കും നന്ദി അർപ്പിച്ചതോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

വാർത്ത ∙ സഖറിയ പുത്തൻകുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.