Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡില്‍ ഷോപ്പിങ്ങിനെത്തിയ ചൈനക്കാരനില്‍നിന്നും 86 000 യൂറോ പിഴയീടാക്കി

zoll-shoping

സൂറിച്ച്∙ സ്വിറ്റ്സര്‍ലന്‍ഡില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനക്കാരന്‍ തനിക്കിഷ്ടപ്പെട്ട സാധനങ്ങളും വാങ്ങി മടക്കയാത്രയ്ക്കായി ജർമനിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോയി. എന്നാല്‍ ജര്‍മ്മനിയിലെ കസ്റ്റംസില്‍ താന്‍ വാങ്ങിയ ആഡംബര വസ്തുക്കള്‍ ഡിക്ലയര്‍ ചെ
യ്യാൻ മറന്നു പോയി. കിട്ടിയ ശിക്ഷയാകട്ടെ 86 000 യൂറോ പിഴ.

യുവാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും 9 സാധനങ്ങളാണ് വാങ്ങിയത്. 250 യൂറോ മതിപ്പുവരുന്ന ഒരു ടീഷര്‍ട്ട്, 1 900 യൂറോ വിലമതിക്കുന്ന ഒരു ബെല്‍റ്റ്‌, 5,700 യൂറോ വിലയുള്ള രണ്ടു ജോഡി ഷൂസ്, കൂടാതെ രണ്ടു വാച്ചുകളും യുവാന്‍ വാങ്ങി. വാച്ച് ഒന്നിന് 11 000 യൂറോയും, ര
ണ്ടാമത്തെ വാച്ചിന് 167000 യൂറോയും മൊത്തത്തില്‍ 210 000 യൂറോയുടെ ആഡംബര വസ്തുക്കള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായി
രുന്നു.

2,10,000 യൂറോയുടെ ആഡംബര വസ്തുക്കള്‍ ജര്‍മ്മനിയില്‍ ഇറക്കുമതി ചെയ്‌താല്‍ 43,000 യൂറോ ആഡംബര നികുതി അടയ്ക്കേണ്ട
തുണ്ട്. ഇത് അടയ്ക്കാത്തതിനു ശിക്ഷയായി മറ്റൊരു 43 000 യൂറോ കൂടി പിഴയീടാക്കാന്‍ ജര്‍മ്മന്‍ കസ്റ്റംസ് അധികൃതര്‍ തീരുമാനി
ച്ചു. അങ്ങനെ യുവാന്‍ ഫലത്തില്‍ 86 000 യൂറോ പിഴയടക്കേണ്ടി വന്നു. അതായത് ഏകദേശം 64 29402 ഇന്ത്യന്‍ രൂപ വരും ( 93 865 സ്വിസ്സ് ഫ്രാങ്ക് ) .

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: