Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂറിച്ച് എഗ്ഗ് ഇടവകയിൽ വിശ്വാസപരിശീലനത്തിന്റെ ദശവാർഷിക ജൂബിലി

സൂറിച്ച്∙ സൂറിച്ച് എഗ്ഗ് ഇടവകയിൽ വിശ്വാസപരിശീലന ക്ലാസ്സുകൾ ആരംഭിച്ചതിന്റെ പത്താം വാർഷികം െസപ്തംബർ നാലാം തീയതി ഞായറാഴ്ച ആഘോഷിക്കുകയാണ്. വിശ്വാസപരിശീലനം ഇവിടെ ആരംഭിച്ച് ഇന്നത്തെ അവസ്ഥയിൽ എത്തിക്കാൻ പ്രവർത്തിച്ച വർഗ്ഗീസ് നടയ്ക്കൽ, സക്കറിയാസ് താമരക്കാട്ട്, തോമസ് പ്ലാപ്പള്ളി എന്നീ അച്ചൻമാരെയും മറ്റ് അൽമായ സഹോദരങ്ങളെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

മനുഷ്യർ വിവിധ ഉപകരണങ്ങൾ വാങ്ങുമ്പോൾ അവ ഫലപ്രദമാകാനും കേടാകാതിരിക്കാനും അവയോടൊപ്പം കിട്ടുന്ന ഗൈഡ് ക്രുതൃമായി പാലിക്കുന്നവർ ആണ്. അതുപോലെ നമ്മുടെ ജീവിതത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും കാര്യത്തിൽ ദൈവത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചാൽ എല്ലാം ശുഭമാകും എന്ന് ‌ഫാ. സെബാസ്റ്റ്യൻ തയ്യിൽ ഉദ്ബോധിപ്പിച്ചു. ആർഷഭാരതത്തിന്റെ ആദ്ധ്യാത്മികതയുടെ വളക്കൂറുള്ള മണ്ണിൽ ജനിച്ച് മാർതോമ്മ ശ്ലീഹാ വഴി ഇന്ത്യയിലെത്തിയ ഈശോയുടെ രക്ഷാകരമാർഗ്ഗം ഉൾക്കൊണ്ടവരാണു സ്വിസ്സിലെ ‌ സിറോ മലബാർ സമൂഹം. ദൈവത്തിന്റെ പദ്ധതിയിൽ ഈ നാട്ടിൽ എത്തിയിരിക്കുന്നത് മന്ദീഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഈ നാട്ടിലെ വിശ്വാസചൈതന്ന്യത്തെ ഉജ്ജീപിക്കാനുള്ള ദൈവത്തിന്ടെ വിളിയായി നാം കാണണമെന്ന് ഫാ. സെബാസ്റ്റൃൻ തയ്യിൽ പറഞ്ഞു.

സെപ്തംബർ നാലാം തീയതി ഞായറാഴ്ചത്തെ ആഘോഷത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ദശവാർഷികാഘോഷത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിയ്ക്കുന്നതായി എഗ്ഗ് സിറോമലബാർ സമൂഹത്തിനു വേണ്ടി ഫാ. സെബാസ്റ്റൃൻ തയ്യിൽ അഭ്യർത്ഥിച്ചു.

വാർത്ത∙ ജേക്കബ് മാളിയേക്കൽ 

Your Rating: