Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് പട്ടണം ഭൂമിയിലെ നിത്യഹരിത നഗരം

സൂറിച്ച്∙ ലോകത്തിലെ ഏറ്റവും ഹരിതാഭമായ നഗരം എന്ന ഖ്യാതി സൂറിച്ച് സിറ്റി സ്വന്തമാക്കി. ശക്തമായ പരിസ്ഥിതി സംരക്ഷണത്തിലൂടെയാണ് സൂറിച്ച് നഗരം ഈ ബഹുമതിക്ക് ഉടമയാകുന്നത്. അര്‍ക്കാഡിസ് സിറ്റീസ് ഇന്‍ഡക്സില്‍ ഒന്നാമതെത്തിയാണ് സൂറിച്ച് ലോകത്തിലെ മറ്റ്‌ നഗരങ്ങളെ പിന്നിലാക്കിയത്. 

അര്‍ക്കാഡിസും സെന്റര്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് റിസര്‍ച്ച് ഏജന്‍സിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. സിംഗപൂര്‍, സ്റ്റോക്ക്ഹോം, വിയന്ന, ലണ്ടന്‍ നഗരങ്ങളെ പിന്തള്ളിയാണ് സൂറിച്ച് മുന്‍പിലെത്തിയത്. 

ആദ്യമെത്തിയ 20 സിറ്റികളില്‍ 16 എണ്ണവും യൂറോപ്പിലെ നഗരങ്ങളായിരുന്നു. 100 നഗരങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ജനങ്ങള്‍, ഭൂമിയുടെ അവസ്ഥ, പ്രോഫിറ്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള 32 വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് ലോകത്തിലെ സുസ്ഥിര നഗരമെന്ന പട്ടം സൂറിച്ചിന് ലഭ്യമായത്. സൂറിച്ച് ലോകത്തിലെ ഏറ്റവും മികച്ച സിറ്റികളിലൊന്നാണ്. 

വൈദ്യുതിയുടെ ഉപയോഗം 2050 ആകുമ്പോഴേയ്ക്കും 2000 വാട്ട് എന്ന ലക്ഷ്യത്തിലേയ്ക്ക് പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സിറ്റി കൂടിയാണ് സൂറിച്ച്. ആളോഹരി 2000 വാട്ട്സ് എന്നതാണ് പുതിയ പദ്ധതി. കൂടാതെ വ്യവസായ സംരംഭങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പട്ടണവും സൂറിച്ച് തന്നെ. വ്യാവസായിക അന്തരീക്ഷം, സാമ്പത്തികം, ആരോഗ്യം എന്നിവയില്‍ അഞ്ചാം സ്ഥാനം സൂറിച്ച് നേടി.
ഇതൊക്കെയാണെങ്കിലും ജനജീവിതത്തില്‍ 27ാം സ്ഥാനമാണ് സൂറിച്ചിന്.

വാർത്ത∙ ഷിജി ചീരംവേലിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.