Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂറിച്ചില്‍ ദൈവമാതാവിന്റെ ജനനത്തിരുന്നാളും എട്ടുനോമ്പാചരണവും

perunal

സൂറിച്ച് ∙ സൂറിച്ചിലെ സിറോ മലബാര്‍ സഭാംഗങ്ങള്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും എട്ടുനോമ്പും ആചരിക്കുന്നു. ക്രൈസ്തവ സഭാ ചരിത്രത്തിലെമ്പാടും ദൈവ മാതാവിനോടുള്ള ഭക്തി വളരെ പ്രധാനപ്പെട്ടതായി കാണുന്നു. കത്തോലിക്കാ, ഓര്‍ത്തഡോക്സ് സഭകള്‍ ഒരുപോലെ ദൈവ മാതാവിനെ വണങ്ങുകയും എട്ടുനോമ്പാചരണം നിര്‍വഹിച്ചു പോരുകയും ചെയ്യുന്നു.

യൂറോപ്പിലെ ഭാരത ക്രൈസ്തവരും ദൈവമാതാവിനോടുള്ള ഭക്തിയുടെ ഭാഗമായി എട്ടുനോമ്പാചരിക്കുകയും പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാള്‍ കൊണ്ടാടുകയും ചെയ്യുന്നു. ഇതിനോട് ചേര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ സിറോ മലബാര്‍ സഭാംഗങ്ങളും ദൈവ മാതാവിന്റെ പിറവി തിരുനാള്‍ ആഘോഷിക്കുന്നു.

സൂറിച്ചിലെ മരിയ ലൂര്‍ദദസ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 8ന് വൈകുന്നേരം 7. 30ന് കൊന്ത നമസ്കാരവും 8 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും 8.45ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.മാതാവിന്‍റെ പിറവി തിരുന്നാള്‍ ശുശ്രൂഷകളിലേക്കും സ്നേഹ വിരുന്നിലേക്കും ഏവരെയും സ്നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സിറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാ. തോമസ്‌ പ്ലാപ്പള്ളില്‍, അഗസ്റ്റിന്‍ മാളിയേക്കല്‍, ബേബി വട്ടപ്പലം, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത ∙ ഷിജി ചീരംവേലില്‍ 

Your Rating: