Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നയാൾ പിടിയിൽ

arrest-10

ബഹ്റൈൻ ∙ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പിടിയിലായെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഖാത്തിഫ് മേഖലയിലെ ഉം അൽ ഹമാം ഗ്രാമത്തിലെ ഒരു വീട്ടിൽ‍ നടത്തിയ റെ‍യ്‍ഡിൽ നിന്നാണു മൊഹസൻ ഇബ്രാഹിം മൊസബ പിടിയിലായത്. ഖാത്തിഫിലെ സഹീഹത് നഗരത്തിൽ ജൂൺ 24നു ഡ്യൂട്ടിക്കിടെയാണു ഫൈസൽ ബിൻ അവാദ് അൽ ഹബ്രി കൊല്ലപ്പെട്ടത്.

ഭീകരപ്രവർത്തനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയാണു പിടിയിലായ മൊഹസൻ. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന് ഇവരെ കൂടുതൽ ചോദ്യംചെയ്തു വരികയാണ്. ഇത്തരം കുറ്റവാളികൾക്കെതിരായ നടപടികൾ തുടരുമെന്നും ഇത്തരക്കാർക്ക് ഒരുതരത്തിലുള്ള സഹായവും നൽകരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.

Your Rating: