Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈനിലെ സ്‌കൂളുകൾക്കു മികച്ച ജയം

മനാമ ∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ബഹ്‌റൈനിലെ സ്‌കൂളുകൾക്കു മികച്ച വിജയം. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയത്. 639 പേർ. 98.3% വിജയം നേടി. 17 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ജൂബിൻ ജേക്കബ് 484 മാർക്കോടെ ഒന്നാമതെത്തി. 483 മാർക്കോടെ സുബ്ബയ്യൻ റോയ്, കരിഷ്‌മ ഹേമന്തൻ എന്നിവർ രണ്ടാം സ്‌ഥാനവും 482 മാർക്കോടെ അനിരുദ്ധ് ആനന്ദ് വെൽമോർ മൂന്നാം സ്‌ഥാനവും നേടി.

ന്യൂ ഇന്ത്യൻ സ്‌കൂൾ 115 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 97% വിജയം നേടി. ഹരികുമാർ ശിവരാമൻ, അഞ്ജിത ജോസഫ് മാത്യു, മേഘ മറിയം സാബു എന്നിവർ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. ന്യൂ മിലേനിയം സ്‌കൂളിൽ പരീക്ഷ എഴുതിയ 68 വിദ്യാർഥികളും വിജയിച്ചു. അനുഷ്‌ക അശോക് മേത്ത, സുബിഷ്‌ക പ്രകാശ്, സൃഷ്‌ടി ബിഷ്‌നോ എന്നിവർ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. അൽ നൂർ ഇന്റർനാഷനൽ സ്‌കൂളും 100% വിജയം നേടി. രഹ്‌ജബീൻ മുഹമ്മദ് ഇഖ്‌ബാൽ ഒന്നാം സ്‌ഥാനവും വിസീം ബൗഡിന രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി.

Your Rating: