Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു കൺവൻഷൻ സംഘടിപ്പിച്ചു

Bah-OICC-4-col

മനാമ ∙ ബഹ്‌റൈനിലെ യുഡിഎഫ് ഘടകകക്ഷികളുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പു കൺവൻഷൻ സംഘടിപ്പിച്ചു. ഗുദൈബിയ കോൺകോഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് എസ്.വി.ജലീൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബഹ്‌റൈനിലെ വിവിധപ്രദേശങ്ങളിൽ നിന്നുള്ള ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ പങ്കെടുത്തു. 

ഡൽഹി പ്രദേശ്‌ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എൻ.ജയരാജ്‌ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു ഭരണവിരുദ്ധ വികാരമില്ല എന്നത് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിമാരായ വി.കെ.സൈദാലി ,കെ.സി.ഫിലിപ്പ്, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഒഐസിസി ദേശീയ ട്രഷറർ ഷൈനി കോശി, ദേശീയ വൈസ് പ്രസിഡന്റുമാരായ രവി കണ്ണൂർ, ലത്തീഫ് ആയഞ്ചേരി, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി സന്തോഷ്‌ കാപ്പിൽ, മുൻ കെഎംസിസി പ്രസിഡന്റുമാരായ സി.കെ.അബ്ദു റഹ്മാൻ. കുട്ടൂസ മുണ്ടേരി, കെഎംസിസി ജോയിന്റ് സെക്രട്ടറി കരീം കുളമുള്ളത്തിൽ, ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിതാവിഭാഗം പ്രസിഡന്റ് ഷീജ നടരാജ്, ഫോർവേഡ് ബ്ലോക്ക്‌ നേതാവ് നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. 

Your Rating: