Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രണ്ട്സ് സോഷ്യൽ അസോ. ഹജ് പ്രഭാഷണ പരിപാടി

friends ഹജ് തീർഥാടകർക്കായി ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൽ പ്രഭാഷണം നടത്തുന്നു.

മനാമ ∙ ഹജ് കർമം ഓരോരുത്തരെയും സാമൂഹിക ബാധ്യതകളും സഹജീവികളോടുള്ള ഉത്തരവാദിത്തവും നിർവഹിക്കാൻ പ്രാപ്തരാക്കുന്നുവെന്നു ജമാൽ നദ്‌വി ഇരിങ്ങൽ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഹജ് തീർഥാടകർക്കായി ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ‘പ്രവാചകചര്യയിലെ ഹജ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹജ്ജിനോടനുബന്ധിച്ചുള്ള ബലിയിലൂടെ മനുഷ്യമനസ്സിലെ ആർത്തിയും പൊങ്ങച്ചവും ധൂർത്തുമാണു പറിച്ചെറിയുന്നത്. പട്ടിണികിടക്കുന്നവന്റെ വിശപ്പു മാറ്റാനാണു ബലിമാംസം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.കെ.റിയാസ് അധ്യക്ഷത വഹിച്ചു. വി.എം.മുഷ്താഖ്, നസീം സബാഹ്, പി.പി.ജാസിർ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: