Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിആർഎഫ് മെഡിക്കൽ ക്യാംപ് നടത്തി

medical-camp മിനാ സൽമാനിലെ ബഹ്റൈൻ ഫൈബർ ഗ്ലാസ് കമ്പനിയിൽ ഐസിആർഎഫ് നടത്തിയ മെഡിക്കൽ ക്യാംപിൽ നിന്ന്

മനാമ∙ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐസിആർഎഫ്) നേതൃത്വത്തിൽ മിനാ സൽമാനിലെ ബഹ്റൈൻ ഫൈബർ ഗ്ലാസ് കമ്പനിയിൽ മെഡിക്കൽ ക്യാംപ് നടത്തി. ഏഴു ഡോക്ടർമാർ നേതൃത്വംനൽകിയ ക്യാംപിൽ ഏകദേശം 290 തൊഴിലാളികൾ പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഐസിആർഎഫ് 2002 മുതൽ ലേബർ ക്യാംപുകളിൽ സൗജന്യ വൈദ്യപരിശോധന സംഘടിപ്പിക്കുന്നുണ്ട്.

ഇതിനകം 118 ക്യാംപുകൾ സംഘടിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലർ ഓഫിസർ സന്ദീപ് കുമാർ, എച്ച്ആർ മാനേജർ അലി മിർസ, പ്ലാന്റ് മാനേജർ ദീപക് ഭാസ്കരപ്പ, ബഹ്റൈൻ ഫൈബർ ഗ്ലാസ് കമ്പനി സപ്ലൈ ചെയിൻ മാനേജർ ഹുസൈൻ അലി തുടങ്ങിയവർ നേതൃത്വംനൽകി. വിദഗ്ധ പരിശോധന ആവശ്യമുള്ള രോഗികളെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായവും ഐസിആർഎഫ് നൽകുന്നുണ്ട്.

Your Rating: